പോ​ലീ​സ് സ്റ്റേ​ഷ​ൻ ശു​ചീ​ക​രി​ച്ചു
Monday, September 21, 2020 11:12 PM IST
കാ​ട്ടാ​ക്ക​ട : പ്ര​ധാന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന്മ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന സേ​വാ സ​പ്താ​ഹ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി കി​സാ​ൻ​മോ​ർ​ച്ച മ​ല​യി​ൽ​കീ​ഴ് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ൻ ശു​ചീ​ക​രി​ച്ചു. ജി​ല്ലാ മേ​ഖ​ലാ സെ​ക്ര​ട്ട​റി മു​ക്കം​പാ​ല​മൂ​ട് ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​മോ​ർ​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ല​യി​ൻ​കീ​ഴ് പ്രേ​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ള്ളി​ച്ച​ൽ ബി​ജു, കി​സാ​ൻ മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കു​ടും​ബ​ന്നൂ​ർ ശ്രീ​കു​മാ​ർ, ഒ. ​രാ​ജ​ശേ​ഖ​ര​ൻ, ശി​വ​ജി​പു​രം രാ​ധാ​കൃ​ഷ്ണ​ൻ, വേ​ണു ഊ​രൂ​ട്ട​മ്പ​ലം, ദീ​പാ ഹ​രി നേ​തൃ​ത്വം ന​ൽ​കി.