ആ​ർ​ജി​സി​ബി ല​ബോ​റ​ട്ട​റി​ക​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ വ്യാ​പ​ക​മാ​ക്കു​ന്നു
Tuesday, September 22, 2020 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​ബാ​ധ നി​ർ​ണ​യി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച പി​സി​ആ​ർ, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ള്ള സൗ​ക​ര്യം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ജി​സി​ബി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി സ​ർ​വീ​സ​സ് യൂ​ണി​റ്റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി.
സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​ര​ക്കു മാ​ത്ര​മാ​യി​രി​ക്കും. ഈ ​ടെ​സ്റ്റു​ക​ൾ​ക്ക് ഈ​ടാ​ക്കു​ന്ന​ത്. രോ​ഗം വ​ന്നു​പോ​യി​ട്ടു​ള്ള അ​വ​സ്ഥ നി​ർ​ണ​യി​ക്കു​ന്ന​തി​നു​വേ​ണ്ടി ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു കൂ​ടു​ത​ൽ വ്യ​ക്തി​ക​ൾ​ക്കു സ്പോ​ട്ട് പ​രി​ശോ​ധ​ന​ക്ക് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്.