ക​ഞ്ചാ​വ് ക​ട​ത്തി​യ സം​ഘ​ത്തെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി
Tuesday, September 22, 2020 11:17 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് കാ​റു​ക​ളി​ൽ ക​ട​ത്തി​യ 200 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ജോ​മി​സ്,സു​രേ​ഷ് എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തെ​ങ്കി​ലും ബാ​ക്കി​യു​ള്ള​വ​ർ കാ​റി​ൽ നി​ന്നി​റ​ങ്ങി​യോ​ടി ര​ക്ഷ​പ്പെ​ട്ടു. ബാ​ല​രാ​മ​പു​രം ജം​ഗ്ഷ​ന് സ​മീ​പം കൊ​ടി​ന​ട​യി​ൽ വ​ച്ച് എ​ക്സൈ​സ് വാ​ഹ​നം കു​റു​കെ​യി​ട്ട് സം​ഘ​ത്തെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ന്തു​ട​ർ​ന്ന​പ്പോ​ൾ കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ചെ​ങ്കി​ലും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ എ​ക്സൈ​സ് സം​ഘ​ത്തെ മ​റി​ക​ട​ന്ന് പോ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ്ര​തി​ക​ളെ മ​ൽ​പ്പി​ടി​ത്ത​ത്തി​ലൂ​ടെ കീ​ഴ​ട​ക്കു​ക​യു​മാ​യി​രു​ന്നു. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സി​ഐ അ​നി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.