എ​വി​ടെ​യും നി​ര്‍​ത്തു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബസ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു
Wednesday, September 23, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ നി​ന്നും എ​ങ്ങും നി​ര്‍​ത്തു​ന്ന ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. സ​ർ​വീ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്ടാ​നു​സ​ര​ണം ഏ​ത് സ്റ്റോ​പ്പി​ലും വാ​ഹ​നം നി​ര്‍​ത്തു​മെ​ന്ന​താ​ണ് സ​ര്‍​വീ​സി​ന്‍റെ പ്ര​ത്യേ​ക​ത.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ഞ്ചു ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. പാ​റ​ശാ​ല എ​ന്‍​എ​ച്ച്തി രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ ര​ണ്ട് ബ​സു​ക​ളും, പാ​റ​ശാ​ല-​വെ​ള്ള​റ​ട റൂ​ട്ടി​ല്‍ ര​ണ്ട് ബ​സു​ക​ളും, പാ​റ​ശാ​ല -പൂ​വാ​ര്‍ -വി​ഴി​ഞ്ഞം- തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ ഒ​രു ബ​സു​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

പാ​റ​ശാ​ല പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന ഫ്ളാ​ഗ് ഓ​ഫ് ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​കെ.​ബെ​ന്‍​ഡാ​ര്‍​വി​ന്‍, പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ഷ്, ക​ണ്‍​ട്രോ​ളിം​ഗ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ എ​സ്.​ജി​നു​കു​മാ​ര്‍, എ​സ്.​വി​നോ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.