തീ​ര​ദേ​ശ റോ​ഡു​ക​ള്‍ ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊടുത്തു
Wednesday, September 23, 2020 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഒ​ന്പ​ത് തീ​ര​ദേ​ശ റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. ഇ​ട​വ, ഇ​ല​ക​മ​ണ്‍, വെ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ന​വീ​ക​രി​ച്ച ആ​റു റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മൂ​ന്നു റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വു​മാ​ണ് മ​ന്ത്രി നി​ര്‍​വ​ഹി​ച്ച​ത്. ഹാ​ര്‍​ബ​ര്‍ എ​ൻ​ജി​നീ​യ​റി​മ​ഗ് വ​കു​പ്പ് അ​നു​വ​ദി​ച്ച ഒ​രു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.​ഇ​ട​വ​പ​ഞ്ചാ​യ​ത്തി​ലെ സ്റ്റേ​ഡി​യം വ​യ​ല്‍​ത്തൊ​ടി റോ​ഡ്, ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ കാ​യ​ല്‍​പ്പു​റം പ​മ്പ് ഹൗ​സ് റോ​ഡ്, മൃ​ഗാ​ശു​പ​ത്രി റോ​ഡ്, ആ​സാ​ദ് മെ​മ്മോ​റി​യ​ല്‍ റോ​ഡ്, എ​സ്എ​ന്‍​ഡി​പി ക​ല്ലി​ടാ​ഞ്ചി റോ​ഡ്, വെ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കൂ​ന്താ​ണി റോ​ഡ് എ​ന്നി​വ​യാ​ണ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ നേ​താ​ജി പാ​ല​വി​ള റോ​ഡ്, മു​ത്തോ​ട്ടി​ന്‍​ക​ര കോ​ള​നി റോ​ഡ്, ഇ​ട​വ​പ​ഞ്ചാ​യ​ത്തി​ലെ പൊ​ട്ട​ക്കു​ളം ഓ​ട എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.​ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി. ​ജോ​യി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​സു​മം​ഗ​ല, ഇ​ട​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത ബാ​ബു, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.