കാ​ട്ടാ​ക്ക​ട​യു​ടെ സ്വ​ന്തം ‘കാ​ട്ട​ൽ കു​ത്ത​രി' വി​പ​ണി​യി​ലെ​ത്തു​ന്നു
Thursday, September 24, 2020 11:36 PM IST
കാ​ട്ടാ​ക്ക​ട : ഒ​രു കാ​ല​ത്ത് ജി​ല്ല​യി​ലെ നെ​ല്ല​റ​യാ​യി​രു​ന്ന കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും കു​ത്ത​രി വി​പ​ണി​യി​ലെ​ത്തു​ന്നു. ഇ​തി​ന് കാ​ട്ടാ​ൽ കു​ത്ത​രി എ​ന്ന് പേ​രും ന​ൽ​കി. കാ​ട്ടാ​ലി​ൻ ചു​റ്റു​വ​ട്ട​ത്തു​ള്ള ക​ട എ​ന്ന പേ​രി​ൽ നി​ന്നാ​ണ് കാ​ട്ടാ​ക്ക​ട​യാ​യ​തെ​ന്ന ച​രി​ത്ര​ത്തി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​ണ് കാ​ട്ടാ​ൽ എ​ന്ന പേ​ര് അ​രി​യ​ക്ക് ന​ൽ​കി​യ​ത്. കൃ​ഷി വ​കു​പ്പി​നു കീ​ഴി​ലു​ള്ള ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ കാ​ർ​ഷി​ക ക​ർ​മ്മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ്രാ​ൻ​ഡി​ൽ അ​രി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യു​ടെ നെ​ല്ല​റ​യാ​യി​രു​ന്ന കാ​ട്ടാ​ക്ക​ട​യി​ൽ പി​ന്നീ​ട് നെ​ൽ​ക്കൃ​ഷി​യു​ടെ വ്യാ​പ്തി കു​റ​ഞ്ഞു വ​രു​ന്ന സ്ഥി​തി​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ജ​ല​ദൗ​ർ​ല​ഭ്യ​മാ​യി​രു​ന്നു അ​തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി​രു​ന്ന​ത്. ജ​ല​സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നെ​ൽ​ക്കൃ​ഷി വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യി. ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും പി​ന്തു​ണ​യു​മാ​യി പ​ഞ്ചാ​യ​ത്തും കൃ​ഷി വ​കു​പ്പും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ നെ​ൽ​ക്കൃ​ഷി അ​ന്യം​നി​ന്ന പ​ല ഏ​ലാ​ക​ളി​ലും നെ​ൽ​ക്കൃ​ഷി സ​ജീ​വ​മാ​യി.
കാ​ർ​ഷി​ക ക​ർ​മ്മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 7.5 ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് നെ​ൽ​ക്കൃ​ഷി ആ​രം​ഭി​ച്ചു. കാ​ട്ടാ​ക്ക​ട ടൗ​ൺ പ്ര​ദേ​ശ​ത്ത് മാ​ത്രം ഒ​രു ഏ​ക്ക​റി​ൽ നെ​ൽ​ക്കൃ​ഷി വീ​ണ്ടെ​ടു​ക്കാ​നാ​യി .
അ​ടു​ത്ത​യാ​ഴ്ച്ച വി​ള​വെ​ടു​ക്കും. വി​ള​വെ​ടു​ക്കു​ന്ന നെ​ല്ല് ത​ദ്ദേ​ശീ​യ​മാ​യി ത​ന്നെ കു​ത്തി അ​രി​യാ​ക്കി കാ​ട്ടാ​ൽ കു​ത്ത​രി എ​ന്ന പേ​രി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തും കാ​ർ​ഷി​ക ക​ർ​മ്മ​സേ​ന​യും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തി​നാ​യു​ള്ള ആ​ലോ​ച​നാ യോ​ഗം ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത്ഹാ​ളി​ൽ ചേ​ർ​ന്നു. ഐ.​ബി.​സ​തീ​ഷ് എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കാ​ർ​ഷി​ക ക​ർ​മ്മ​സേ​ന പ്ര​സി​ഡ​ന്‍റ് കാ​ട്ടാ​ക്ക​ട രാ​മു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.