നി​ര​വ​ധി മോ​ഷ​ണക്കേസു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ
Thursday, September 24, 2020 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ല്‍ അ​ട​ഞ്ഞു കി​ട​ക്കു​ന്ന വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി​യെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പേ​ട്ട വ​ലി​യ​തു​റ വാ​ര്‍​ഡി​ല്‍ ശം​ഖു​മു​ഖം രാ​ജീ​വ് ന​ഗ​റി​ല്‍ ടി​സി 78/4003 ജോ​മോ​ന്‍ ഭ​വ​നി​ല്‍ ജി​തി​ന്‍ റൊ​ണാ​ള്‍​ഡി​നെ (ഒാ​ട്ടോ ജി​തി​ന്‍ 20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​ള്ളൂ​ര്‍ ഗ്രാ​മം ഭാ​ഗ​ത്ത് വീ​ട് കു​ത്തി തു​റ​ന്നു സ്വ​ര്‍​ണ​വും പ​ണ​വും ക​വ​ര്‍​ന്ന കേ​സി​ലും, പോ​ങ്ങും​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം ഒ​രു കി​ന്‍​ഡ​ര്‍ ഗാ​ര്‍​ഡ​നി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലു​മാ​ണ് ജി​തി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ള്‍ നോ​ക്കി​വ​ച്ച ശേ​ഷം രാ​ത്രി​യി​ല്‍ ഒ​രു ടീ​മാ​യി വ​ന്നു മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കേ​സി​ലെ കൂ​ട്ട് പ്ര​തി​ക​ളെ നേ​ര​ത്തെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ​രി​ധി​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന അ​തേ കാ​ല​യ​ള​വി​ല്‍ ത​ന്നെ വ​ഞ്ചി​യൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും ഇ​യാ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു.
മെ​ഡി​ക്ക​ല്‍​കോ​ള​ജ്, വ​ഞ്ചി​യൂ​ര്‍, തു​ട​ങ്ങി സി​റ്റി​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് എ​സ്എ​ച്ച്ഒ ഹ​രി​ലാ​ല്‍, എ​സ്ഐ പ്ര​ശാ​ന്ത്, എ​സ്‌​സി​പി​ഒ ര​ഞ്ജി​ത്ത്, സി​പി​ഒ പ്ര​താ​പ​ന്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ല്‍​കി​യ​ത്.