പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ
Friday, September 25, 2020 11:37 PM IST
മം​ഗ​ല​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ലെ പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി എ​സ്.​വൈ.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു.
ചി​റ​യി​ൻ​കീ​ഴ്, കൂ​ന്ത​ള്ളൂ​ർ പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​ഷാ​ജ് (മോ​ൻ കു​ട്ട​ൻ26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി ആ​യ​ത​റി​ഞ്ഞ് പ്ര​തി ബ​ന്ധ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റു​ക​യാ​യി​രു​ന്നു.
ഒ​ടു​വി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന വി​വ​ര​മ​റി​ഞ്ഞ് ഒ​ളി​വി​ൽ പോ​കാ​നാ​യി സു​ഹൃ​ത്തു​മാ​യി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.​
ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി എ​സ്.​വൈ.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ല​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ബി.​വി​നോ​ദ് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​തു​ള​സീ​ധ​ര​ൻ നാ​യ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഫി​റോ​സ് ഖാ​ൻ, എ​എ​സ്ഐ​മാ​രാ​യ ബി.​ദി​ലീ​പ് ആ​ർ.​ബി​ജു കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.