ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു
Sunday, September 27, 2020 11:47 PM IST
തി​രു​വ​ന​ന്ത​പു​രം:​വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ 24.9 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു.​മു​ട്ട​ട വാ​ർ​ഡി​ലെ ഗ്രീ​ൻ വാ​ലി, വി​ക്ര​മ​പു​രം ഹി​ൽ​സ്, മ​ര​പ്പാ​ലം റോ​ഡ്, ര​ശ്മി ന​ഗ​ർ റോ​ഡ് ടാ​റി​ംഗ്(4.45 ല​ക്ഷം),കു​ട​പ്പ​ന​ക്കു​ന്ന് വാ​ർ​ഡി​ലെ കു​ട​പ്പ​ന​ക്കു​ന്ന് ഗ​വ.​യു​പി സ്കൂ​ളി​ന് ഇ​ന്‍റ​ർ​ലോ​ക്കി​ങ്ങും ലാ​ന്‍റ്സ്കേ​പി​ങ്ങും (ഒ​ന്പ​തു ല​ക്ഷം), കൊ​ടു​ങ്ങാ​നൂ​ർ വാ​ർ​ഡി​ലെ കു​ല​ശേ​ഖ​രം ല​ക്ഷം​വീ​ട് കോ​ള​നി ഓ​ട നി​ർ​മാ​ണം (അ​ഞ്ചു ല​ക്ഷം), കൊ​ടു​ങ്ങാ​നൂ​ർ വാ​ർ​ഡി​ലെ സെ​ക്ര​ട്ടേ​റി​യ​റ്റ് കോ​ള​നി റോ​ഡ് ന​വീ​ക​ര​ണം (6.45 ല​ക്ഷം) രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി വി.​കെ.​പ്ര​ശാ​ന്ത് എം​എ​ൽ​എ അ​റി​യി​ച്ചു.