ശി​വ​ഗി​രി ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി ര​ണ്ട് വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​കും
Monday, September 28, 2020 11:48 PM IST
ആ​റ്റി​ങ്ങ​ല്‍: കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ച് വീ​ണ്ടും ന​ട​പ്പി​ലാ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച ശി​വ​ഗി​രി ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി ര​ണ്ട് വ​ർ​ഷ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി പ്ര​ഹ്ലാ​ദ് സിം​ഗ് പാ​ട്ടേ​ൽ അ​റി​യി​ച്ച​താ​യും അ​തു​വ​ഴി കേ​ര​ള​ത്തി​ന് വ​ലി​യൊ​രു ടൂ​റി​സം പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​ക്കു​വാ​ൻ പോ​കു​ന്നു​വെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് എം​പി അ​റി​യി​ച്ചു.
പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യ ശി​വ​ഗി​രി ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ മേ​യി​ൽ റ​ദാ​ക്കു​ക​യാ​യി​രു​ന്നു.​ഐ​ടി​ഡി​സി മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന 70 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ൽ നി​ന്നാ​ണ് കേ​ന്ദ്രം അ​ന്ന് പി​ന്മാ​റി​യി​രു​ന്ന​ത്. പ​ദ്ധ​തി റ​ദാ​ക്കു​വാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ടു​കൊ​ണ്ടു അ​ടൂ​ർ പ്ര​കാ​ശ് എം​പി നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.
2019 ഫെ​ബ്രു​വ​രി​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം അ​ന്ന​ത്തെ കേ​ന്ദ്ര മ​ന്ത്രി​യാ​യി​രു​ന്ന അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നം നി​ർ​വ​ഹി​ച്ച ഈ ​പ​ദ്ധ​തി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ച​പ്പോ​ൾ കേ​ര​ള​ത്തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്.
ഇ​തി​നെ തു​ട​ർ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി കേ​ന്ദ്ര മ​ന്ത്രി പ്ര​ഹ്ലാ​ദ് സിം​ഗ് പ​ട്ടേ​ലി​ന് ക​ത്ത് ന​ൽ​കു​ക​യും ചെ​യ്തു. ര​ണ്ടു വ​ർ​ഷ​ത്തി​ന​കം പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി എം​പി പ​റ​ഞ്ഞു.​
ശി​വ​ഗി​രി ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലൂ​ടെ ശി​വ​ഗി​രി മ​ഠം, ചെ​മ്പ​ഴ​ന്തി ഗു​രു​കു​ലം, കു​ന്നും​പാ​റ സു​ബ്ര​മ​ണ്യ ക്ഷേ​ത്രം , അ​രു​വി​പ്പു​റം എ​ന്നീ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മ​ഗ്ര​വി​ക​സ​നം വ​രു​മെ​ന്നും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു വ​ലി​യ പ​ദ്ധ​തി​യാ​ണ് ഇ​തു​വ​ഴി ന​ട​പ്പാ​ക്കു​ന്ന​ത് എ​ന്നും അ​ടൂ​ർ പ്ര​കാ​ശ് എം​പി അ​റി​യി​ച്ചു.​കോ​വി​ഡി​ൽ ത​ക​ർ​ന്നു നി​ൽ​ക്കു​ന്ന സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ശി​വ​ഗി​രി ടൂ​റി​സം സ​ർ​ക്യൂ​ട്ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ലൂ​ടെ വ​ലി​യൊ​രു തി​രി​ച്ചു​വ​ര​വി​ന് തു​ട​ക്ക​മാ​കു​വാ​ൻ ക​ഴി​യു​മെ​ന്നും എം​പി പ​റ​ഞ്ഞു.