മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍ പി​ടി​യി​ൽ
Monday, September 28, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ഴു​ത​ക്കാ​ട് കോ​ട്ട​ന്‍​ഹി​ല്‍ ന​ഴ്സ​റി സ്കൂ​ളി​നു സ​മീ​പം ബൈ​ക്കി​ല്‍ മോ​ഷ​ണ മു​ത​ലു​ക​ളു​മാ​യി കാ​ണ​പ്പെ​ട്ട ര​ണ്ടു പേ​രെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ള​പ്പി​ല്‍​ശാ​ല വി​ല്ലേ​ജി​ല്‍ നെ​ടും​കു​ഴി ആ​ഴാ​ന്ത കു​ഴി​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ക​ണ്ണ​ന്‍ (27) മ​ല​യി​ന്‍​കീ​ഴ് വി​ള​വൂ​ര്‍​ക്ക​ല്‍ വി​ല്ലേ​ജി​ല്‍ പൊ​റ്റ​യി​ല്‍ കു​ള​ത്തി​ല്‍ വീ​ട്ടി​ല്‍ അ​രു​ണ്‍​കു​മാ​ര്‍ (26) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ള്‍​സ​ര്‍ മോ​ട്ടോ​ര്‍ ബൈ​ക്കി​ല്‍ ചാ​ക്ക്കെ​ട്ടു​മാ​യി സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട ര​ണ്ടു പേ​രെ പോ​ലീ​സ് ത​ട​ഞ്ഞു നി​റു​ത്തി പ​രി​ശോ​ധി​ച്ച​തി​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഓ​യി​ല്‍ കാ​നു​ക​ളും മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും കാ​ണു​ക​യും തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത​തി​ല്‍ ജ​ഗ​തി ഇ​ട​പ​ഴ​ഞ്ഞി റോ​ഡി​ലെ വി​നാ​യ​ക വ​ര്‍​ക്ക്ഷോ​പ്പി​ല്‍ നി​ന്നും മോ​ഷ​ണം ന​ട​ത്തി​യ​താ​ണെ​ന്ന് തെ​ളി​യു​ക​യും ചെ​യ്തു. ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി കേ​സു​ക​ള്‍ ഇ​വ​ര്‍ ചെ​യ്തി​ട്ടു​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മു​ന്‍​പ് ഇ​ത്ത​രം കേ​സു​ക​ള്‍​ക്ക് പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ങ്കി​ലും വാ​ദി​ക്കു മോ​ഷ​ണ മു​ത​ലു​ക​ള്‍ തി​രി​കെ കൊ​ടു​ത്തു ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നുവെന്ന് പോലീസ് പറഞ്ഞു.