കോ​ട​തി ക്ലാ​ർ​ക്കി​ന് അ​ഭി​ഭാ​ഷ​ക​രു​ടെ മ​ർ​ദ​നം
Tuesday, September 29, 2020 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ലെ ബെ​ഞ്ച് ക്ലാ​ർ​ക്കി​നെ അ​ഭി​ഭാ​ഷ​ക​ർ കൂ​ട്ടം ചേ​ർ​ന്ന് മ​ർ​ദി​ച്ചു. ബെ​ഞ്ച് ക്ലാ​ർ​ക്കാ​യ നി​ർ​മ​ലാ​ന​ന്ദ​നെ​യാ​ണ് അ​ഭി​ഭാ​ഷ​ക​ർ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം പ​തി​നൊ​ന്നാം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ്‌​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യു​ടെ കോ​ർ​ട്ട് ഹാ​ളി​ലാ​യി​രു​ന്നു സം​ഭ​വം. രാ​വി​ലെ 10.30 ന് ​കേ​സ് വി​വ​രം തി​ര​ക്കാ​നെ​ത്തി​യ നി​ർ​മ​ലാ​ന​ന്ദ​ൻ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ചാ​ണ് അ​ഭി​ഭാ​ഷ​ക​ർ പ്ര​കോ​പി​ത​രാ​യ​ത്. വി​വ​ര​ങ്ങ​ൾ എ ​ഡ​യ​റി​യി​ൽ നി​ന്ന് വാ​യി​ച്ചു നോ​ക്ക​ണ​മെ​ന്ന നി​ർ​മ​ലാ​ന​ന്ദ​ന്‍റെ മ​റു​പ​ടി​യാ​ണ് അ​ഭി​ഭാ​ഷ​ക​രെ ചൊ​ടി​പ്പി​ച്ച​ത്.
അ​തേ സ​മ​യം ബെ​ഞ്ച് ക്ലാ​ർ​ക്ക് മൊ​ഴി പേ​പ്പ​റു​ക​ൾ തു​ന്നി കെ​ട്ടാ​നു​പ​യോ​ഗി​ക്കു​ന്ന ചെ​റി​യ ക​ത്തി പോ​ലു​ള്ള ആ​യു​ധ​മെ​ടു​ത്ത് ത​ങ്ങ​ളെ ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങി​യ​ത് ത​ട​യു​ക​മാ​ത്ര​മാ​ണ് ത​ങ്ങ​ൾ ചെ​യ്ത​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ പ്ര​തി​ക​രി​ച്ചു. സം​ഭ​വം കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന ഏ​റ്റെ​ടു​ത്ത് പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ല​യി​ലെ എ​ല്ലാ കോ​ട​തി​ക​ളി​ലും പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന നോ​ട്ടീ​സ് പ​തി​ച്ചു.