മെ​ഡി​ക്കൽ കോ​ള​ജ് ആശുപത്രിയിൽ രോ​ഗി​യെ പു​ഴു​വ​രി​ച്ച സം​ഭ​വം: ജീ​വ​ന​ക്കാ​ർ​ക്കു വീ​ഴ്ച്ച​​യെ​ന്ന് റി​പ്പോ​ർ​ട്ട്
Thursday, October 1, 2020 12:20 AM IST
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി​യെ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു ഗു​രു​ത​ര വീ​ഴ്ച്ച​യു​ണ്ടാ​യെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. രോ​ഗി​യെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​ൽ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നും അ​ലം​ഭാ​വം ഉ​ണ്ടാ​യെ​ന്നും ഉ​ചി​ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ട അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ ആ​രോ​ഗ്യ​വ​കു​പ്പി​നു കൈ​മാ​റി. ക​ഴി​ഞ്ഞ മാ​സം 21 -ന് ​ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ വീ​ണു പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി​യാ​യ അ​നി​ൽ​കു​മാ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.