വി​ഴി​ഞ്ഞം തു​റ​മു​ഖം: പു​ലി​മു​ട്ട് വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേശം
Thursday, October 1, 2020 12:20 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പു​ലി​മു​ട്ട് വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി തു​റ​മു​ഖ മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പോ​ർ​ട്ട് ഓ​പ്പ​റേ​ഷ​ൻ കെ​ട്ടി​ടം ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു​റ​മു​ഖ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള 220 കെ. ​വി വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​ർ​മാ​ണം കെ​എ​സ്ഇ​ബി ന​ട​ത്തി വ​രി​ക​യാ​ണ്. 3.3 ദ​ശ​ല​ക്ഷം പ്ര​തി​ദി​ന​ശേ​ഷി​യു​ള്ള ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി വാ​ട്ട​ർ അ​ഥോ​റി​റ്റി നേ​ര​ത്തെ ത​ന്നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്കും നി​ല​വി​ലെ ശൃം​ഖ​ല വ​ഴി ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. തി​രു​വ​ന​ന്ത​പു​രം-​നാ​ഗ​ർ​കോ​വി​ൽ റെ​യി​ൽ​പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റെ​യി​ൽ​പാ​ത​യ്ക്കാ​യി കൊ​ങ്ക​ൺ റെ​യി​ൽ​വേ കോ​ർ​പ​റേ​ഷ​ൻ ത​യാ​റാ​ക്കി​യ വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നൂ​റ് ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പോ​ർ​ട്ട് ഓ​പ്പ​റേ​ഷ​ൻ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ ബൃ​ഹ​ദ്പ​ദ്ധ​തി​യാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖം. വ​ലി​യ ക​പ്പ​ലു​ക​ൾ​ക്ക് പോ​ലും സു​ര​ക്ഷി​ത​മാ​യി ഇ​വി​ടെ അ​ടു​ക്കാ​നാ​വും. 18000 ടി​ഇ​യു ക​ണ്ടെ​യ്‌​ന​ർ ക​പ്പ​ലു​ക​ൾ​ക്ക് അ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് വി​ഴി​ഞ്ഞ​ത്തെ ബെ​ർ​ത്തു​ക​ൾ ഒ​രു​ക്കു​ന്ന​ത്. തു​റ​മു​ഖ​ത്തി​ന് ആ​വ​ശ്യ​മാ​യ 97 ശ​ത​മാ​നം ഭൂ​മി​യും കൈ​മാ​റി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു. തു​റ​മു​ഖ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. ഡോ. ​ശ​ശി​ത​രൂ​ർ എം​പി, അ​ഡ്വ. എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, തു​റ​മു​ഖ വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കൗ​ൾ, വി​ഴി​ഞ്ഞം തു​റ​മു​ഖം എം​ഡി ഡോ. ​ജ​യ​കു​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.