ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ ഗാ​ന്ധി പാ​ർ​ക്കി​ൽ
Thursday, October 1, 2020 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തെ കൂ​ടു​ത​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഗാ​ന്ധി പാ​ർ​ക്കി​ൽ സ്ഥാ​പി​ച്ച ഇ​ല​ക്ട്രോ​ണി​ക് വെ​ഹി​ക്കി​ൾ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം മേ​യ​ർ കെ.​ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 വ​നി​ത​ക​ൾ​ക്ക് ഇ ​ഓ​ട്ടോ​യും 15 വ​നി​ത​ക​ൾ​ക്ക് ഇ ​റി​ക്ഷ​യും വി​ത​ര​ണം ചെ​യ്തി​രു​ന്നു.
അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഗാ​ന്ധി പാ​ർ​ക്കി​ൽ ഇ​ല​ക്ട്രോ​ണി​ക് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ സ​ജ്ജ​മാ​ക്കി​യ​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പ​ബ്ലി​ക് ഇ​ല​ക്ട്രോ​ണി​ക് വെ​ഹി​ക്കി​ൾ ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നാ​ണി​ത്. 1.1 ല​ക്ഷം രൂ​പ​യാ​ണ് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ ചെ​ല​വ്. ഒ​രേ സ​മ​യം മൂ​ന്ന് ഇ​ല​ക്ട്രി​ക് ഓ​ട്ടോ​ക​ൾ​ക്ക് ഇ​വി​ടെ ചാ​ർ​ജ് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ട്. മ​ണി​ക്കൂ​റി​ന് 15 രൂ​പ​യാ​ണ് ചാ​ർ​ജ് ആ​യി ഈ​ടാ​ക്കു​ക. ഒ​രു ഇ​ല​ക്ട്രി​ക് ഓ​ട്ടോ മു​ഴു​വ​ൻ ചാ​ർ​ജ് ചെ​യ്യാ​ൻ ഏ​ക​ദേ​ശം നാ​ല മ​ണി​ക്കൂ​ർ സ​മ​യ​മാ​ണ് വേ​ണ്ടി വ​രി​ക.
ചാ​ർ​ജ​റി​ന്‍റെ അ​ന​ധി​കൃ​ത ഉ​പ​യോ​ഗം ഒ​ഴി​വാ​ക്കാ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള ടോ​പ്പ് അ​പ്പ് റീ​ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന സ്മാ​ർ​ട്ട് കാ​ർ​ഡ് (ആ​ർ‌​എ​ഫ്‌​ഐ​ഡി) വ​ഴി​യാ​ണ് ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ന്‍റെ ഉ​പ​യോ​ഗം സാ​ധ്യ​മാ​വു​ക. ഇ​തു കൂ​ടാ​തെ ഗാ​ന്ധി പാ​ർ​ക്കി​ൽ ത​ന്നെ ഒ​രു ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​ൻ കൂ​ടി​യും,മ്യൂ​സി​യ​ത്തി​ന് സ​മീ​പ​മാ​യി ഒ​രു ചാ​ർ​ജിം​ഗ് സ്റ്റേ​ഷ​നും വ​രു​ന്നു​ണ്ട്.
ന​ഗ​ര​സ​ഭ ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ള​യം രാ​ജ​ൻ, സ്മാ​ർ​ട്ട് സി​റ്റി സി​ഇ​ഒ പി.​ബാ​ല​കി​ര​ൺ, ജ​ന​റ​ൽ മാ​നേ​ജ​ർ സ​നൂ​പ് ഗോ​പീ​കൃ​ഷ​ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.