പാ​ള​യം മാ​ർ​ക്ക​റ്റി​ന് ഇ​നി പു​തി​യ മു​ഖം
Monday, October 19, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്ട്സി​റ്റി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന പാ​ള​യം മാ​ർ​ക്ക​റ്റി​ന്‍റെ പു​ന​ർ ന​വീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

വി​പു​ല​മാ​യ ഷോ​പ്പിം​ഗ് ഒൗ​ട്ട്‌​ലെ​റ്റു​ക​ൾ, ഫു​ഡ് പ്ലാ​സ, സ്റ്റോ​റേ​ജ് ഗോ​ഡൗ​ണു​ക​ൾ, വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഓ​പ്പ​ണ്‍ മാ​ർ​ക്ക​റ്റാ​ക്കി മാ​റ്റു​ന്ന​താ​ണ് പ​ദ്ധ​തി. വി​കേ​ന്ദ്രീ​കൃ​ത ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന സൗ​ക​ര്യ​ങ്ങ​ൾ, ദ്ര​വ​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള പു​ത്ത​ൻ സം​വി​ധാ​ന​ങ്ങ​ൾ സോ​ളാ​ർ മേ​ൽ​ക്കൂ​ര​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കും. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ ക​ച്ച​വ​ട​ത്തി​ന് ത​ട​സ്‌​സ​മി​ല്ലാ​ത്ത​വി​ധം പാ​ള​യം മാ​ർ​ക്ക​റ്റി​ന്‍റെ പി​ന്നി​ലു​ള്ള ഭൂ​മി പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കും. ഇ​വി​ടെ ഫ്രീ ​ഫാ​ബ്രി​ക്കേ​റ്റ​ഡ് ബ്ലോ​ക്ക് നി​ർ​മി​ച്ച് ച്ചു ​സൗ​ക​ര്യ​മൊ​രു​ക്കും. ഇ​ത്ത​ര​ത്തി​ൽ പു​ന​ര​ധി​വാ​സ​ത്തി​നാ​യി മൂ​ന്ന് ബ്ലോ​ക്കു​ക​ൾ നി​ർ​മി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ട്രി​ഡ ഭൂ​മി​യി​ൽ പു​ന​ര​ധി​വാ​സ ബ്ലോ​ക്ക് നി​ർ​മി​ച്ച് നി​ല​വി​ലു​ള്ള എ​ല്ലാ ക​ച്ച​വ​ട​ക്കാ​രെ​യും ആ ​ബ്ലോ​ക്കി​ലേ​ക്ക് മാ​റ്റും. ര​ണ്ടാം ഘ​ട്ട​ത്തി​ൽ നി​ല​വി​ലു​ള്ള ക​ണ്ണി​മേ​റാ മാ​ർ​ക്ക​റ്റ് പൊ​ളി​ച്ചു മാ​റ്റി പു​തി​യ മാ​ർ​ക്ക​റ്റ് കെ​ട്ടി​ട​വും ഓ​ട്ടോ​മേ​റ്റ​ഡ് പാ​ർ​ക്കിം​ഗ് സം​വി​ധാ​ന​വും നി​ർ​മി​ക്കും. മേ​യ​ർ കെ.​ശ്രീ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ട്രി​ഡ ചെ​യ​ർ​മാ​ൻ സി.​ജ​യ​ൻ​ബാ​ബു, ഡ​പ്യൂ​ട്ടി മേ​യ​ർ അ​ഡ്വ.​രാ​ഖി​ര​വി​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എ​സ്.​പു​ഷ്പ​ല​ത, പാ​ള​യം രാ​ജ​ൻ, സ്മാ​ർ​ട്ട്സി​റ്റി സി​ഇ​ഒ പി.​ബാ​ല​കി​ര​ണ്‍, ജ​ന​റൽ മാ​നേ​ജ​ർ ഡോ. ​സ​നൂ​പ് ഗോ​പീ​കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.