ഓ​ൺ​ലൈ​ൻ പ​ണം ത​ട്ടി​പ്പ്: ന​ഷ്ട​പ്പെ​ട്ട 51,889 രൂ​പ വീ​ണ്ടെ​ടു​ത്തു
Monday, October 19, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ കാ​ർ​ഡു​ട​മ​ക്ക് ന​ഷ്ട​പ്പെ​ട്ട 51,889 രൂ​പ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ വീ​ണ്ടെ​ടു​ത്തു. മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ത​ട്ടി​പ്പു സം​ഘം എ​സ്ബി​ഐ ക്ര​ഡി​റ്റ് കാ​ർ​ഡി​ൽ നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് ഡോ​ക്ട​റെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​ത്.
ക്ര​ഡി​റ്റ് കാ​ർ​ഡ് അ​പ്ഡേ​റ്റ് ചെ​യ്ത് പ്ലാ​റ്റി​നം കാ​ർ​ഡാ​ക്കി കൊ​ടു​ക്കാ​മെ​ന്നും അ​തി​നാ​യി കാ​ർ​ഡ് ന​മ്പ​ർ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
ന​മ്പ​ർ ന​ൽ​കി അ​ൽ​പ്പ​സ​മ​യ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണി​ൽ വ​ന്ന ഒ ​ടി​പി ന​മ്പ​റും ത​ന്ത്ര​പൂ​ർ​വം കൈ​ക്ക​ലാ​ക്കി​യ സം​ഘം അ​ക്കൗ​ണ്ടി​ൽ നി​ന്നും 51889 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ണം ന​ഷ്ട​പ്പെ​ട്ട​യു​ട​നെ ത​ന്നെ ഡോ​ക്ട​ർ സി​റ്റി സൈ​ബ​ർ സെ​ല്ലി​ൽ ബ​ന്ധ​പ്പെ​ട്ട് വി​വ​രം അ​റി​യി​ച്ചു.
ഉ​ട​ൻ ത​ന്നെ സൈ​ബ​ർ സെ​ൽ ഇ​ട​പെ​ട്ട്, ഫ്ലി​പ്കാ​ർ​ട്ട് വാ​ല​റ്റി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ട തു​ക ട്രാ​ൻ​സാ​ക്ഷ​ൻ റ​ദാ​ക്കി വീ​ണ്ടെ​ടു​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​തു​ൾ​പ്പെ​ടെ ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ വി​വി​ധ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​ക​ളി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട 2,93,231 രൂ​പ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ സെ​ൽ തി​രി​ച്ചു​പി​ടി​ച്ച് ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കി​യ​ത്.

ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ട്:
ജാ​ഗ്ര​ത പാ​ലി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ൺ​ലൈ​ൻ വി​പ​ണി​ക​ൾ സ​ജീ​വ​മാ​യ​ത് മു​ത​ലെ​ടു​ത്തു​കൊ​ണ്ട് ത​ട്ടി​പ്പു​ക​ളും വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​തി​നാ​ല്‍ പൊ​തു ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. പ്ര​മു​ഖ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ളു​ടെ പേ​രി​ൽ വാ​ട്സ്ആ​പ് മെ​സേ​ജു​ക​ൾ മു​ഖേ​ന​യും പ​ണം ത​ട്ടു​ന്ന സം​ഘം സ​ജീ​വ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ടി​പി, പി​ന്‍​ന​മ്പ​ര്‍ തു​ട​ങ്ങി​യ​വ യാ​തൊ​രു വി​വ​ര​ങ്ങ​ളും ഷെ​യ​ർ ചെ​യ്യ​രു​തെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​നി​ര​യാ​യ​കു​ന്ന തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് എ​ത്ര​യും വേ​ഗം തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ സെ​ല്ലി​ലെ 9497975998 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്കാ​വു​ന്ന​താ​ണെ​ന്നും തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.