പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ൾ
Monday, October 19, 2020 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ peid cellലേ​ക്ക് ലാ​ബ് ടെ​ക്നിഷ്യ​ൻ, ജൂ​ണി​യ​ർ ലാ​ബ് അ​സി​സ്റ്റ​ന്‍റ്, ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.ലാ​ബ് ടെ​ക്നി​ഷ്യ​ൻ ത​സ്തി​ക​യി​ലെ ഒ​രു ഒ​ഴി​വി​ലേ​ക്ക് ഡി​എം​എ​ൽ​ടി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
ജൂ​ണി​യ​ർ ലാ​ബ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലെ ഒ​രു ഒ​ഴി​വി​ലേ​ക്ക് പ്ല​സ് ടു ​സ​യ​ൻ​സ്/ വി​എ​ച്ച്എ​സ് ‌സി ​എം​എ​ൽ​ടി യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ത​സ്തി​ക​യി​ലെ ഒ​രു ഒ​ഴി​വി​ലേ​ക്ക് പ്ല​സ് ടു ​പി​ഡി​സി അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത, കേ​ന്ദ്ര കേ​ര​ള സം​സ്ഥാ​ന അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​റ് മാ​സ​ത്തെ ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ കോ​ഴ്സ് എ​ന്നീ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി estt.gm [email protected] അ​പേ​ക്ഷ ന​ൽ​ക​ണം. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ർ​ക്ക് ലി​സ്റ്റു​ക​ൾ, പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, സ​ർ​ക്കാ​ർ അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന​നി​വ​യും ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​പ്ലോ​ഡ് ചെ​യ്യ​ണം.