കാ​ട്ടാ​ക്ക​ട ച​ന്ത​യു​ടെ മ​തി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തു
Tuesday, October 20, 2020 11:43 PM IST
കാ​ട്ടാ​ക്ക​ട: കാ​ട്ട​ക്കാ​ട മി​നി​സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ക്ക​റ്റി​നു​ള്ളി​ലൂ​ടെ വ​ഴി​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ച​ന്ത​യു​ടെ മ​തി​ൽ ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ സി​വി​ൽ സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ​യ​ത്ത് ഏ​താ​നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സി​വി​ൽ സ്റ്റേ​ഷ​ന് മു​ൻ​പി​ലെ​ത്തി വ​ഴി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യി എ​ത്തി ച​ന്ത​യു​ടെ മ​തി​ൽ പൊ​ളി​ക്കു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​ക്ക​ട മാ​ർ​ക്ക​റ്റി​നു​ള്ളി​ലൂ​ടെ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​യ്ക്ക് പ്ര​ധാ​ന വ​ഴി ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പൂ​വ​ച്ച​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രാ​ഴ്ച​യാ​യി പ്ര​തി​ഷേ​ധ സ​മ​ര​വും ഒ​പ്പു​ശേ​ഖ​ര​ണ​വും ന​ട​ന്നു​വ​രി​യാ​ണ്.

ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ അ​വ​സാ​ന സ​മ​യ​ത്തും വ​ഴി​ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലും മാ​ർ​ക്ക​റ്റ് ജം​ഷ​നി​ലും പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മാ​ർ​ക്ക​റ്റി​ന് മു​ന്നി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ എം.​വി​ൻ​സ​ന്‍റ് എം​എ​ൽ​എ പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം മ​ട​ങ്ങി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ​സ്.​ടി. അ​നീ​ഷ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി.

ഇ​തോ​ടെ സ​മ​ര പ​ന്ത​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും റോ​ഡി​ലേ​ക്കി​റ​ങ്ങി വാ​ഹ​നം ത​ട​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഉ​ന്തും ത​ള്ളും വാ​ക്കേ​റ്റ​വു​മാ​യി.
നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വീ​ണ്ടും പ്ര​വ​ർ​ത്ത​ക​ർ മ​തി​ലി​നു അ​രി​കി​ലേ​ക്ക് നീ​ങ്ങി.​പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ വീ​ണ്ടും ഉ​ന്തും ത​ള്ളു​മാ​യി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ത്യ​ദാ​സ് പൊ​ന്നെ​ടു​ത്ത കു​ഴി, ഷാ​ജി ദാ​സ്, ലി​ജു സാ​മു​വേ​ൽ, ക​ട്ട​ക്കോ​ട് ത​ങ്ക​ച്ച​ൻ,ഫി​റോ​സ്, കു​റ്റി​ച്ചി​റ വി​ജ​യ​കു​മാ​ർ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പോ​ലീ​സ് മ​ന​പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ​ന്നും അ​റ​സ്റ്റ് ചെ​യ്ത​വ​രെ വി​ട്ട​യ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് അ​രു​വി​ക്ക​ര ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ.​ഉ​ദ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഹി​ളാ​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​യ്ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി. പ്ര​തി​ഷേ​ധ സ​മ​ര ശേ​ഷം നേ​താ​ക്ക​ൾ പോ​ലീ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി. ക​ട്ട​ക്കോ​ട് ത​ങ്ക​ച്ച​ൻ, ഫി​റോ​സ്, ലി​ജു സാ​മു​വേ​ൽ, ഫൊ​റോ​സ്, സ​ത്യ​ദാ​സ് പൊ​ന്നെ​ടു​ത്ത​കു​ഴി എ​ന്നി​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഷാ​ജി​ദാ​സ്,എ​സ്.​ടി. അ​നീ​ഷ്, ലി​ജു​സാ​മു​വ​ൽ എ​ന്നി​വ​രെ പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച​തി​ന് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡു ചെ​യ്തു.