കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം; 498 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി
Friday, October 23, 2020 1:30 AM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ 465 പേ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.

144 ന്‍റെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ നി​യോ​ഗി​ച്ച സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.​കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച ഒ​മ്പ​തു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​തി​ന് 42 പേ​രി​ൽ​നി​ന്നു പി​ഴ ഇ​ടാ​ക്കി. 414 പേ​രെ താ​ക്കീ​ത് ചെ​യ്തു വി​ട്ട​യ​ച്ച​താ​യും ക​ള​ക്ട​ർ അ​റി​യി​ച്ചു. സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രു​ടെ പ്ര​ത്യേ​ക സം​ഘം ജി​ല്ല​യി​ൽ ഇ​ന്ന​ലെ​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 6,328 പേ​ർ​ക്ക​തി​രേ ന​ട​പ​ടി​യെ​ടു​ത്തു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ച​ന്ത​ക​ളും ആ​ഴ്ച ച​ന്ത​ക​ളും തു​റ​ന്ന​തി​ന് മൂ​ന്നു കേ​സും കൂ​ട്ടം​കൂ​ടി​യ​തി​ന് 348 കേ​സു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഒ​മ്പ​തും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത​ല്ലാ​ത്ത ക​ട​ക​ൾ തു​റ​ന്നി​ന് 56 കേ​സു​ക​ൾ ചാ​ർ​ജ് ചെ​യ്തു.