ക്രൂ​ചേ​ഞ്ചിം​ഗ്: വി​ഴി​ഞ്ഞ​ത്ത് കൂടുതൽ സൗ​ക​ര്യ​ങ്ങ​ൾ
Friday, October 23, 2020 1:31 AM IST
വി​ഴി​ഞ്ഞം: ക്രൂ​ചേ​ഞ്ചി​ങ്ങി​നാ​യു​ള്ള കൂ​ടു​ത​ൽ ക​പ്പ​ലു​ക​ളെ വി​ഴി​ഞ്ഞ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കി അ​ധി​കൃ​ത​ർ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പോ​ർ​ട്ട്, ക​സ്റ്റം​സ്, ആ​രോ​ഗ്യ വി​ഭാ​ഗം, എ​മി​ഗ്രേ​ഷ​ൻ എ​ന്നി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ഓ​ഫീ​സ് ഉ​ട​ൻ​സ​ജ്ജ​മാ​ക്കും. തു​റ​മു​ഖ വ​കു​പ്പ് തു​റ​മു​ഖ​ത്തി​ന്‍റെ പു​തി​യ വാ​ർ​ഫി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള കൂ​റ്റ​ൻ ഗോ​ഡൗ​ണി​നു​ള്ളി​ൽ 800 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തീ​ർ​ണ​ത്തി​ൽ ഓ​ഫീ​സു​ക​ൾ ഒ​രു​ങ്ങു​ന്ന​ത്. ഇ​തി​നാ​യി 29 ല​ക്ഷം രൂ​പ​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​ര ണ്ട് ​മാ​സ​ത്തി​നു​ള്ളി​ൽ ഓ​ഫീ​സു​ക​ൾ പൂ​ർ​ണ​മാ​കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ വി​ല​യി​രു​ത്തു​ന്നു.

​കൂ​ടാ​തെ ബൊ​ള്ളാ​ർ​ഡ് പു​ൾ ടെ​സ്റ്റിം​ഗ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മു​ള്ള പോ​ർ​ട്ടി​ന്‍റെ സി​ഗ്ന​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഒ​ന്നാം നി​ല ക​സ്റ്റം​സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റും.​വാ​ർ​ഫി​ലു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി, വെ​ള്ളം എ​ന്നി​വ​യു​ടെ കു​റ​വി​നും ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​ര​മു​ണ്ടാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.​എ​ന്നാ​ൽ പു ​തി​യ വാ​ർ​ഫി​ന് സ​മീ​പം അ​ടി​ഞ്ഞ് കു​ടി​യ മ​ണ​ൽ നീ​ക്ക​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണ​മെ​ന്ന​താ​ണ് ഒ​രു പ്ര​ശ്നം. ഓ​ഖി ദു​ര​ന്ത​ത്തി​ന് മു​ൻ​പ് ആ​റ് മു​ത​ൽ എ​ട്ട് മീ​റ്റ​ർ വ​രെ ആ​ഴ​മു​ണ്ടാ​യി​രു​ന്ന ഭാ​ഗം നി​ല​വി​ൽ മൂ​ന്ന് മീ​റ്റ​ർ വ​രെ​യാ​യി ചു​രു​ങ്ങി​യ​താ​യാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ.

വ​ലി​യ ക​ട​ൽ​യാ​ന​ങ്ങ​ൾ ന​ങ്കൂ​ര​മി​ടു​ന്ന ഭാ​ഗ​ത്ത് ഇ​നി​യും കൂ​ടു​ത​ൽ മ​ണ​ല​ടി​ഞ്ഞാ​ൻ ക​പ്പ​ലി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ക​യ​റ്റാ​നും ഇ​റ​ക്കാ​നും എ​ത്തു​ന്ന കൂ​റ്റ​ൻ ട​ഗ്ഗു​ക​ളു​ടെ വ​ര​വ് പോ​ക്കി​നെ ബാ​ധി​ക്കാ​നി​ട​യു​ണ്ട്.

അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ ക​ല്ലു​ക​ൾ ക​ര​മാ​ർ​ഗം വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​ച്ച് ട​ഗ്ഗ് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു പോ​കാ​നു​ള്ള അ​നു​മ​തി അ​ദാ​നി ഗ്രൂ​പ്പ് നേ​ര​ത്തെ വാ​ങ്ങി​യി​രു​ന്നു. തു​റ​മു​ഖ നി​ർ​മാ​താ​ക്ക​ൾ ത​ന്നെ വാ​ർ​ഫി​ന് സ​മീ​പം അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ൽ നീ​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. മ​ണ​ൽ മാ​റ്റി ആ​ഴം കൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഉ​ട​നു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ ഏ​ജ​ൻ​സി​ക​ളു​ടെ ക​പ്പ​ലു​ക​ൾ വി​ഴി​ഞ്ഞ​ത്ത് അ​ടു​ക്കും.​

നി​ല​വി​ൽ ക്രൂ​ചേ​ഞ്ചി​നാ​യി വ​ന്ന 66 ച​ര​ക്ക് ക​പ്പ​ലു​ക​ൾ മൂ​ന്ന് ഏ​ജ​ൻ​സി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു​എ​ത്തി​യ​ത്.