വി​ഴി​ഞ്ഞം സ​മ​രം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ന്ന​ദ്ധം : മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ
Friday, October 23, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് വി​ഴി​ഞ്ഞം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​റ​മു​ഖ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ​രം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ സ​ദാ സ​ന്ന​ദ്ധ​മാ​ണെ​ന്ന് തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.
സ​മ​ര​ക്കാ​ർ ഉ​യ​ർ​ത്തു​ന്ന 18 ആ​വ​ശ്യ​ങ്ങ​ളി​ൽ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​മെ​ന്ന് വ​കു​പ്പ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്.
പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ പൈ​പ്പ് ലൈ​നു​ക​ളു​ടെ ന​വീ​ക​ര​ണ​വും ഗം​ഗ​യാ​ർ തോ​ടി​ന്‍റെ ന​വീ​ക​ര​ണ​വും ഉ​ട​ൻ ന​ട​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. മ​ണ്ണെ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ കാ​ര്യം സ​ജീ​വ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ലും അ​നു​കൂ​ല​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും.
വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്ക് ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വീ​ട് അ​നു​വ​ദി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. ജീ​വ​നോ​പാ​ധി ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച് ഇ​നി​യും നി​ല​നി​ൽ​ക്കു​ന്ന പ​രാ​തി​ക​ളു​ണ്ടെ ങ്കി​ൽ അ​ത് അ​ടി​യ​ന്തി​ര​മാ​യി പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​പ്പീ​ൽ ക​മ്മി​റ്റ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ ന്നും ​മ​ന്ത്രി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക പ്രാ​ധാ​ന്യ​മു​ള്ള വി​ഴി​ഞ്ഞം പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.