ഇ​ട​ക്കാ​ല വി​ക​സ​ന ഉ​ത്ത​ര​വ് കൊ​ണ്ടു​വ​രാ​നു​ള്ളനീ​ക്കം പ​രാ​ജ​യ​പ്പെ​ട്ടു
Friday, October 23, 2020 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ മാ​സ്റ്റ​ർ പ്ലാ​നി​നു പ​ക​രം ഇ​ട​ക്കാ​ല വി​ക​സ​ന ഉ​ത്ത​ര​വ് കൊ​ണ്ടു​വ​രാ​നു​ള്ള ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം പ്ര​തി​പ​ക്ഷം പ​രാ​ജ​യ​പ്പെ​ടു​ത്തി. കൗ​ണ്‍​സി​ലി​ന്‍റെ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ പു​തി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ട​ക്കാ​ല വി​ക​സ​ന ഉ​ത്ത​ര​വി​ൽ (ഇ​ൻ​റിം ഡ​വ​ല​പ്മെ​ന്‍റ് ഓ​ർ​ഡ​ർ) ഭേ​ദ​ഗ​തി വ​രു​ത്താ​ൻ ഭ​ര​ണ​സ​മി​തി​യു​ടെ നീ​ക്കം ന​ട​ത്തി​യ​ത്.​
ന​ഗ​രാ​സൂ​ത്ര​ണ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ള​യം രാ​ജ​നാ​ണ് ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ത്തി​നെ​തി​രേ സി​പി​ഐ രം​ഗ​ത്തു​വ​ന്ന​ത് ഭ​ര​ണ​പ​ക്ഷ​ത്തി​നു തി​രി​ച്ച​ടി​യാ​യി. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​നാ​ണ് ഇ​ട​ക്കാ​ല വി​ക​സ​ന ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തെ​ങ്കി​ലും തീ​ര​പ്ര​ദേ​ശ​ത്തെ അ​വ​ഗ​ണി​ച്ച​താ​യി സി​പി​ഐ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് സോ​ള​മ​ൻ വെ​ട്ടു​കാ​ട് ആ​രോ​പി​ച്ചു.
2014 ൽ ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി മാ​സ്റ്റ​ർ പ്ലാ​ൻ റ​ദാ​ക്കി​യ​വ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പു​തി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്ന് യു​ഡി​എ​ഫി​ലെ ബീ​മാ​പ്പ​ള്ളി റ​ഷീ​ദ് ആ​രോ​പി​ച്ചു. ക​ര​ട് മാ​സ്റ്റ​ർ പ്ലാ​ൻ വി​വാ​ദം ഭ​യ​ന്നാ​ണ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ് ആ​രോ​പി​ച്ചു.​പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളാ​യ എം.​ആ​ർ. ഗോ​പ​ൻ, വി.​ആ​ർ. സി​നി, വി.​ജി. ഗി​രി​കു​മാ​ർ, പീ​റ്റ​ർ സോ​ള​മ​ൻ തു​ട​ങ്ങി​യ​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ പു​തി​യ മാ​സ്റ്റ​ർ പ്ലാ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പാ​ള​യം രാ​ജ​ൻ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. വാ​ർ​ഡു​സ​ഭ​ക​ൾ കൂ​ടി​യി​ല്ല മാ​ത്ര​മ​ല്ല പു​തി​യ പ്ലാ​നി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ കൗ​ണ്‍​സി​ല​ർ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വൈ​കി​യാ​ണ് മി​ക്ക​വ​രും സ​മ​ർ​പ്പി​ച്ച​ത്.
ഭൂ​വി​നി​യോ​ഗ സ​ർ​വെ​യെ കു​റി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും നാ​മ​മാ​ത്ര കൗ​ണ്‍​സി​ല​ർ​മാ​ർ മാ​ത്ര​മാ​ണ് ന​ൽ​കി​യ​തെ​ന്നും രാ​ജ​ൻ ആ​രോ​പി​ച്ചു. ഇ​തോ​ടെ മേ​യ​ർ ഇ​ട​പെ​ട്ട് വി​ഷ​യം അ​ടു​ത്ത കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​നാ​യി മാ​റ്റി.​സാ​ക്ഷ​ര​താ മി​ഷ​ന് 2.75 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ബി​ജെ​പി അം​ഗ​ങ്ങ​ൾ ത​മ്മി​ൽ ര​വാ​ക്പോ​രു​ണ്ടാ​യി. ഇ​തു​വ​രെ ന​ൽ​കി​യ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വ്യ​ക്ത​മാ​യ ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​നാ​യി വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കു​മെ​ന്ന് ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ഡ​പ്യൂ​ട്ടി ലീ​ഡ​ർ തി​രു​മ​ല അ​നി​ൽ പ​റ​ഞ്ഞു. എ​ന്നാ​ൽ യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ വി​ഷ​യം പാ​സാ​ക്കി.