നാ​ലു​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മോ​ഷ​ണം: ല​ക്ഷ​ങ്ങ​ള്‍ ക​വ​ര്‍​ന്നു
Monday, October 26, 2020 12:07 AM IST
നെ​ടു​മ​ങ്ങാ​ട് : ക​ഴി​ഞ്ഞ ദി​വ​സം അ​ഴി​ക്കോ​ട്ട് രാ​ത്രി നാ​ലു​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി ല​ക്ഷ​ങ്ങ​ള്‍ ക​വ​ര്‍​ന്ന​താ​യി പ​രാ​തി. പ​ത്താം​ക​ല്ലി​നു സ​മീ​പ​ത്തെ പ​ച്ച​ക്ക​റി​ക്ക​ട​യു​ടെ പി​ന്നി​ലെ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ക​ട​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര​ല​ക്ഷം രൂ​പ ക​വ​ര്‍​ന്നു.
ക​ട​യു​ടെ സൂ​ക്ഷി​പ്പു​കാ​ര​ന്‍ മു​ന്നി​ല്‍ കി​ട​ന്നു​റ​ങ്ങ​വേ​യാ​ണ് അ​ക​ത്ത് മോ​ഷ​ണം ന​ട​ന്ന​ത്. തൊ​ട്ട​ടു​ത്ത് അ​ഴി​ക്കോ​ട് മാ​വി​ലി​സ്റ്റോ​ര്‍ കു​ത്തി​ത്തു​റ​ന്ന് പ​ണ​വും സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ചു. ഇ​വി​ടെ നി​ന്നും അ​ഴി​ക്കോ​ട് ജം​ഗ്ഷ​നി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ ര​ണ്ട് ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ളി​ലും ക​യ​റി. ഇ​തി​ല്‍ ഷി​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും 77000രൂ​പ​യും തൊ​ട്ട​ടു​ത്ത സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നും 50000ത്തി​ല​ധി​കം രൂ​പ​യും ക​വ​ര്‍​ന്നു. സം​ഭ​വ​ത്തി​ല്‍ അ​രു​വി​ക്ക​ര, നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.