നെ​ടു​ങ്കാ​ട് റോ​ഡ് ഉ​ദ്ഘാ​ട​നം
Tuesday, October 27, 2020 11:25 PM IST
പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ നെ​ടു​ങ്കാ​ട് വാ​ർ​ഡി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച നെ​ടു​ങ്കാ​ട്- കീ​ഴാ​റ​ന്നൂ​ർ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​ന​ം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 1.6 കോ​ടി രൂ​പ​യാ​ണ് റോ​ഡി​നായി വി​നി​യോ​ഗി​ച്ച​ത്. മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​രാ​മ​ത്ത് കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. പു​ഷ്പ​ല​ത, ന​ഗ​രാ​സൂ​ത്ര​ണ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ള​യം രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നി​ലെ എ​സ്ഐ​ക്ക് കോ​വി​ഡ്

കാ​ട്ടാ​ക്ക​ട : പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​സ്ഐ കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന എ​എ​സ് ഐ ​നി​രീ​ക്ഷ​ണ​ത്തി​ൽ. സ​മ്പ​ർ​ക്കം വ​ഴി​യാ​കാം രോ​ഗം വ​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഈ​ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നേ​രി​ട്ട് സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കു​ക​യും ആ​രോ​ഗ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും വേ​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഉ​ണ്ട്.