ഫേ​സ്ബു​ക്ക് ചി​ത്ര​ര​ച​നാ മ​ത്സ​രം; വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Tuesday, October 27, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: ഗാ​ന്ധി ജ​യ​ന്തി വാ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ യു​പി., ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ് സം​ഘ​ടി​പ്പി​ച്ച ഫേ​സ്ബു​ക്ക് ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
യു​പി വി​ഭാ​ഗ​ത്തി​ല്‍ വി.​എ​സ്.​സ​ഞ്ജ​യ് (ക​വ​ടി​യാ​ര്‍ നി​ര്‍​മ​ല​ഭ​വ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍) ഒ​ന്നാം സ്ഥാ​ന​വും ന​വ​നീ​ത് മു​ര​ളീ​ധ​ര​ന്‍ ( നെ​യ്യാ​റ്റി​ന്‍​ക​ര ഡോ.​ജി.​ആ​ര്‍. പ​ബ്ലി​ക് സ്‌​കൂ​ള്‍ ) ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ സ​നു​ഷ് ജെ.​ലാ​ല്‍ (തോ​ന്ന​യ്ക്ക​ല്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ) ഒ​ന്നാം സ്ഥാ​ന​വും വി.​എ​സ്. വൈ​ഷ്ണ​വി (വ​ഴു​ത​യ്ക്കാ​ട് കാ​ര്‍​മ​ല്‍ ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍) ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
'കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍' എ​ന്ന വി​ഷ​യം ആ​സ്പ​ദ​മാ​ക്കി വാ​ട്ട​ര്‍ ക​ള​ര്‍ ഉ​പ​യോ​ഗി​ച്ചു വ​ര​ച്ച ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​നാ​യി പ​രി​ഗ​ണി​ച്ച​ത്. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ല്‍ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍​ക്ക് പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നു ല​ഭി​ച്ച ലൈ​ക്കി​നൊ​പ്പം വി​ദ​ഗ്ദ്ധ​സ​മി​തി​യു​ടെ വി​ല​യി​രു​ത്ത​ലും വി​ധി​നി​ര്‍​ണ​യ​ത്തി​നാ​യി പ​രി​ഗ​ണി​ച്ചു. വി​ജ​യി​ക​ള്‍​ക്ക് മെ​മ​ന്‍റോ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും വൈ​കാ​തെ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ജി. ​ബി​ന്‍​സി​ലാ​ല്‍ അ​റി​യി​ച്ചു.