കെഎസ്ആർടിസിയുടെ ഡബിൾഡെക്കർ ബസ്! ന്യൂ​ജെ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്; ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്താം, നാ​ലാ​യി​രം രൂ​പ​യ്ക്ക്
Wednesday, October 28, 2020 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: സേ​വ് ദി ​ഡേ​റ്റ്, ഫോ​ട്ടോ ഷൂ​ട്ട് തു​ട​ങ്ങി​യ ന്യൂ ​ജെ​ൻ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​നി കെ​എ​സ്ആ​ർ​ടി​സി​യും. കെ​എ​സ്ആ​ർ​ടി​സി ആ​വി​ഷ്ക​രി​ച്ച ഡ​ബി​ൾ​ഡെ​ക്ക​ർ ഫോ​ട്ടോ ഷൂ​ട്ട് പ​ദ്ധ​തി​ക്ക് മി​ക​ച്ച പി​ന്തു​ണ. 2021 ജ​നു​വ​രി 18ന് ​വി​വാ​ഹം ഉ​റ​പ്പി​ച്ച വാ​മ​ന​പു​രം സ്വ​ദേ​ശി ഗ​ണേ​ഷും, ഈ​ഞ്ച​യ്ക്ക​ൽ സ്വ​ദേ​ശി​നി ല​ക്ഷ്മി​യു​മാ​ണ് ത​ല​സ്ഥാ​ന ന​ഗ​ര​യി​ൽ രാ​ജ​പ്രൗ​ഡി​യി​ൽ സ​ർ​വീ​സ് ന​ട​ത്തി​യ ഡ​ബി​ൾ​ഡെ​ക്ക​ർ ബ​സി​ലെ ആ​ദ്യ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത്.

എ​ട്ട് മ​ണി​ക്കൂ​റി​ന് 4000 രൂ​പ വാ​ട​ക ന​ൽ​കി​യാ​ൽ 50 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഈ ​സ​ർ​വീ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കും. അ​ധി​ക​മു​ള്ള കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക് അ​ധി​ക വാ​ട​ക​ന​ൽ​ക​ണം. അ​ടു​ത്ത ഡി​സം​ബ​ർ വ​രെ​യാ​ണ് ഈ ​ഡി​സ്കൗ​ണ്ട് നി​ര​ക്ക് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ജ​ന്‍റു​മാ​ർ​ക്കും, ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കും പ്ര​ത്യേ​ക ക​മ്മീ​ഷ​ൻ വ്യ​വ​സ്ഥ​യി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ടി​ക്ക​റ്റി​ത​ര വ​രു​മാ​ന വ​ർ​ധ​ന​വി​നു വേ​ണ്ടി​യാ​ണ് ഇ​ത്ത​രം പ​ദ്ധ​തി കെ​എ​സ്ആ​ർ​ടി​സി ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി​യ​ത്. ഈ ​ബ​സി​ൽ വി​വാ​ഹ പ്രീ​വെ​ഡ്ഡിം​ഗ്, പോ​സ്റ്റ് വെ​ഡ്ഡിം​ഗ് ഷൂ​ട്ടു​ക​ൾ​ക്കും, ബ​ർ​ത്ത് ഡേ ​ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ൾ​ക്കും വാ​ട​ക​യ്ക്ക് ന​ൽ​കും.

ബ​സി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും താ​ഴ​ത്തെ നി​ല​യി​ൽ കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള യാ​ത്ര​ക്കു​മാ​യി​രി​ക്കും അ​വ​സ​രം. ല​ണ്ട​നി​ലെ ആ​ഫ്റ്റ​ർ നൂ​ൺ ടീ ​ബ​സ് ടൂ​റി​ന്‍റെ മാ​തൃ​ക​യി​ൽ ആ​ണ് കെ​എ​സ്.​ആ​ർ.​ടി.​സി ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​തി​ന​കം നി​ര​വ​ധി ഏ​ജ​ൻ​സി​ക​ൾ ഫോ​ട്ടോ ഷൂ​ട്ടി​നു വേ​ണ്ടി ബ​സ് ബു​ക്ക് ചെ​യ്തു ക​ഴി​ഞ്ഞു. ഇ​വി​ടെ വി​ജ​യ​ക​ര​മാ​കു​ന്ന മു​റ​യ്ക്ക് കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്കും കെ​എ​സ്ആ​ർ​ടി​സി പ​ദ്ധ​തി വ്യാ​പി​ക്കും.