ആ​റ്റി​ങ്ങ​ലി​ൽ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ഭീ​തി​പ​ട​ര്‍​ത്തി​യ മൂ​ര്‍​ഖ​നെ പി​ടി​കൂ​ടി
Wednesday, October 28, 2020 11:45 PM IST
ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​സ​ഭ​യു​ടെ പൊ​തു ശ്മ​ശാ​ന​ത്തി​ൽ ഭീ​തി പ​ട​ർ​ത്തി​യ ക​രി​മൂ​ർ​ഖ​നെ വാ​വ സു​രേ​ഷ് പി​ടി​കൂ​ടി.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ ശ്മ​ശാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ് പാ​മ്പി​നെ ക​ണ്ട​വി​വ​രം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് വാ​വ സു​രേ​ഷ് സ്ഥ​ല​ത്ത് എ​ത്തു​ക​യും പാ​മ്പി​നെ പി​ടി​കൂ​ടു​ക​യുമാ​യി​രു​ന്നു.