ആ​ലം​കോ​ട്ട് കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Wednesday, October 28, 2020 11:46 PM IST
ആ​റ്റി​ങ്ങ​ൽ: ദേ​ശീ​യ​പാ​ത​യി​ൽ കാ​റും സ്കൂ​ട്ട​റും ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. വ​ഞ്ചി​യൂ​ർ കോ​ട്ട​യ്ക്ക​ൽ വി​ഷ്ണു ഭ​വ​നി​ൽ സു​രേ​ഷ് ബാ​ബു (57) ആ​ണ് മ​രി​ച്ച​ത്. ആ​ലം​കോ​ട് പു​ളി​മൂ​ട് ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം സ്കൂ​ട്ട​റി​ൽ പോ​ക​വേ അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വ​ലി​യ​കു​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​ഭാ​ര്യ: സു​ജ. മ​ക്ക​ൾ: വി​ഷ്ണു, കാ​ർ​ത്തി​ക. മ​രു​മ​ക​ൻ: നി​വി​ൽ ദാ​സ്.