വള്ളോംപോയി, വഴിയുമില്ല, കി​ഴ​വ​ൻമൂ​ല​ ക​ട​വു​കാ​രെ വ​ട്ടം​ചു​റ്റി​ച്ച് കാ​രോ​ട് ബൈ​പാ​സ്
Wednesday, October 28, 2020 11:46 PM IST
വി​ഴി​ഞ്ഞം: ബൈ​പാ​സ് അ​ധി​കൃ​ത​ർ ച​തി​ച്ചു. നെ​യ്യാ​റി​ന്‍റെ കി​ഴ​വ​ൻമൂ​ല​ക്ക​ട​വു​കാ​ർ​ക്ക് റോ​ഡു​മി​ല്ല, ഉ​ണ്ടാ​യി​രു​ന്ന ക​ട​ത്തു​വ​ള്ള​വു​മി​ല്ലാ​താ​യി. ആ​റി​ന്‍റെ മ​റു​ക​ര​യി​ലേ​ക്ക് ക​ഷ്ടി​ച്ച് അ​ൻ​പ​ത് മീ​റ്റ​ർ ക​ട​ക്കാ​ൻ ഇ​നി നാ​ല് കി​ലോ​മീ​റ്റ​ർ ചു​റ്റ​ണം. റോ​ഡു​വ​രു​ന്ന​തോ​ടെ വി​ക​സ​ന മു​ണ്ടാ​കു​മെ​ന്ന് സ്വ​പ്നം ക​ണ്ട ജ​ന​ത്തി​ന് അ​ധി​കൃ​ത​ർ ന​ൽ​കി​യ​ത് ക​ടു​ത്ത നി​രാ​ശ മാ​ത്രം.

ക​ഴ​ക്കൂ​ട്ടം -കാ​രോ​ട് ബൈ​പാ​സി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ​മാ​ണ് പൊ​തു​ജ​ന​ത്തി​ന് പ്ര​യോ​ജ​ന​മി​ല്ലാ​തെ ക​ട​ന്നു പോ​കു​ന്ന​ത്. നെ​യ്യാ​റി​ന് കു​റു​കെ കൂ​റ്റ​ൻ പാ​ലം തീ​ർ​ത്ത് നാ​ല് വ​രി​പ്പാ​ത​യെ ക​ട​ത്തി​വി​ടു​മ്പോ​ൾ ജ​ന​ത്തി​നാ​യെ​ന്ന പേ​രി​ൽ നി​ർ​മി​ക്കു​ന്ന ബൈ​റോ​ഡു​ക​ളെ അ​ധി​കൃ​ത​ർ ക​ട്ട് ചെ​യ്തു. ആ​റി​ന്‍റെ ഇ​രു ക​ര​യി​ലൂ​ടെ​യു​മു​ള്ള ബ​ണ്ടു റോ​ഡു​മാ​യി ബൈ​പാ​സി​ന്‍റെ ബൈ​റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ച ശേ​ഷം കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ​കൊ​ണ്ട് മ​തി​ൽ തീ​ർ​ത്ത് മ​ണ്ണി​ട്ട് പൊ​ക്കി നാ​ല് വ​രി​പ്പാ​ത​യെ ഉ​യ​ര​ത്തി​ലാ​ക്കി.

ഇ​തോ​ടെ തി​രു​പു​റം ,ചെ​ങ്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ആ​റി​ന്‍റെ മ​റു​ക​ര ക​ട​ക്കാ​നാ​കാ​തെ പൊ​തു​ജ​നം വ​ട്ടം ക​റ​ങ്ങി. ഇ​നി ക​ഷ്ടി​ച്ച് അ​ൻ​പ​ത് മീ​റ്റ​ർ മാ​ത്രം ക​ട​ക്കേ​ണ്ട നെ​യ്യാ​റി​ന​പ്പു​റം പോ​യി ബൈ​റോ​ഡി​ൽ പൊ​തു​ജ​നം ക​യ​റ​ണ​മെ​ങ്കി​ൽ നാ​ല് കി​ലോ​മീ​റ്റ​റി​ല​ധി​കം ചു​റ്റി പാ​ഞ്ചി​ക്കാ​ട്ട് ക​ട​വ് പാ​ലം ക​ട​ക്ക​ണം. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​നു​ള്ള വീ​തി പോ​ലും ബ​ണ്ടു റോ​ഡു​ക​ൾ​ക്കി​ല്ലെ​ന്ന​ത് നാ​ട്ടു​കാ​രു​ടെ ച​ങ്കി​ടി​പ്പും കൂ​ട്ടു​ന്നു.

നേ​ര​ത്തെ തി​രു​പു​റം പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ക​ട​ത്തു​വ​ള്ള​മാ​യി​രു​ന്നു പൊ​തു ജ​ന​ത്തി​ന്‍റെ ആ​ശ്ര​യം. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ട​ന്നു പോ​യി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​രെ നൂ​റ്റാ​ണ്ടു​ക​ളാ​യി ന​ദി​യു​ടെ ഇ​രു​ക​ര​യി​ലേ​ക്ക് ക​ട​ത്തി​യി​രു​ന്ന വ​ള്ള​ത്തി​നെ​യും ഇ​പ്പോ​ൾ ആ​ർ​ക്കും വേ​ണ്ടാ​താ​യി.

വി​ക​സ​ന​മെ​ന്ന പേ​രി​ൽ ഇ​ടി​ച്ച് നി​ര​ത്തി​യ വ​ള്ള​ക്ക​ട​വി​ലൂ​ടെ പു​തി​യ പാ​ല​വും റോ​ഡും വ​രു​ന്ന​താ​യ അ​ധി​കൃ​ത​രു​ടെ വാ​ക്കി​ൽ വി​ശ്വ​സി​ച്ച​വ​ർ​ക്ക് നി​ല​വി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് കി​ട്ടി​യ​ത്. എ​ൽ ആ​ൻ​ഡ് ടി ​ക​മ്പ​നി ഏ​റ്റെ​ടു​ത്ത ബൈ​പാ​സ് നി​ർ​മാ​ണം പ​ല​തി​നും സ​ബ് കോ​ൺ​ട്രാ​ക്ട​ർ മാ​രെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ നി​ജ​സ്ഥി​തി നാ​ട്ടു​കാ​ർ​ക്ക് അ​റി​യി​ല്ല.​കൂ​ടാ​തെ സ​മീ​പ​ത്തെ വ​യ​ൽ ഏ​ല​യും ച​തു​പ്പ് നി​ല​വും നി​ക​ത്തി​യാ​ണ് റോ​ഡ് ക​ട​ന്നു പോ​കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യി​ൽ നെ​യ്യാ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​മ്പോ​ൾ ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ ന​ല്ലൊ​രു ഭാ​ഗ​വും വെ​ള്ള​ത്തി​ലാ​വു​ക​യാ​ണ് പ​തി​വ്. റോ​ഡി​ന് വേ​ണ്ടി എ​ല്ലാ​യി​ട​വും കെ​ട്ടി​യ​ട​ച്ച​തോ​ടെ വെ​ള്ള​ത്തി​ന്‍റെ തി​രി​ച്ചു​ള്ള ഒ​ഴു​ക്ക് ഇ​ല്ലാ​താ​ക്കു​മെ​ന്നും വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.