നെടുമങ്ങാട്ട് വ​ഴി​യി​ട​ത്തി​നു തറക്കല്ലിട്ടു
Thursday, October 29, 2020 11:22 PM IST
നെ​ടു​മ​ങ്ങാ​ട്: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് ടൗ​ൺ എ​ൽ​പി​എ​സി​നു സ​മീ​പം നി​ർ​മി​ക്കു​ന്ന വ​ഴി​യി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ന്ത്ര​ണ്ടി​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശു​ചി​ത്വ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വ​ഴി​യി​ടം നി​ർ​മി​ക്കു​ന്ന​ത്. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​കം ശു​ചി​മു​റി​ക​ൾ, യൂ​റി​ന​ൽ ബ്ലോ​ക്ക്, വാ​ഷ് റൂം, ​ക​ഫ്റ്റെ​രി​യ, സ്വാ​പ്പ് ഷോ​പ്പ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണ് വ​ഴി​യി​ട​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്.
നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ള​വി​ക്കോ​ണ​ത്ത് കു​ട്ടി​ക​ളു​ടെ കൊ​ട്ടാ​ര​ത്തി​നു സ​മീ​പം ആ​രം​ഭി​ച്ച വ​ഴി​യി​ടം സം​സ്ഥാ​ന​ത്ത് ത​ന്നെ ആ​ദ്യ​ത്തേ​തും മാ​തൃ​കാ​പ​ര​വു​മാ​യി​രു​ന്നു.
ഡി​സം​ബ​ർ 31 നു​ള്ളി​ൽ പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ലേ​ഖാ വി​ക്ര​മ​ൻ , ന​ഗ​ര​സ​ഭ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ പി. ​ഹ​രി​കേ​ശ​ൻ, ടി. ​ആ​ർ. സു​രേ​ഷ്, കെ. ​ഗീ​താ​കു​മാ​രി, കൗ​ൺ​സി​ല​ർ​മാ​രാ​യ ജെ. ​കൃ​ഷ്ണ​കു​മാ​ർ, ടി. ​അ​ർ​ജു​ന​ൻ, വീ​ണാ പ്ര​സാ​ദ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സ്റ്റാ​ലി​ൻ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.