സി-​ആ​പ്റ്റ് ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ​ക​ര​ണ​വും പ്ര​മോ​ഷ​ൻ പോ​ളി​സി​യും ന​ട​പ്പാ​ക്കാ​ൻ സ​മ​രം
Thursday, October 29, 2020 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: സി-​ആ​പ്റ്റി​ൽ സ്ഥി​രം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റെ നി​യ​മി​ക്കു​ക, ശ​മ്പ​ള പ​രി​ഷ​ക​ര​ണ​വും പ്ര​മോ​ഷ​ൻ പോ​ളി​സി​യു​മു​ൾ​പ്പെ​ടെ സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് യു​ഡി​എ​ഫ് അ​നു​കൂ​ല ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ പ്ര​ക്ഷോ​ഭ​മാ​രം​ഭി​ച്ചു.

ഐ​എ​ൻ​ടി​യു​സി, എ​സ്ടി​യു, കെ​ടി​യു​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സി- ​ആ​പ്റ്റ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ്ര​ക്ഷോ​ഭ സ​മ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ നി​ർ​വ​ഹി​ച്ചു. ആ​ല​ങ്കോ​ട് സി​ദ്ദി​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​കൃ​സ്റ്റ​ഫ​ർ, ര​മേ​ഷ് കു​മാ​ർ, ഫെം ​സെ​ബാ​സ്റ്റ്യ​ൻ, എം.​ലൈ​ല, എം.​ഷാ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.