വൈ​കു​ന്നേ​ര​വും സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ൻ​വ​ശം സ​മ​ര​മു​ഖ​രി​തം
Thursday, October 29, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ഇ​ന്ന​ലെ പ​ക​ൽ ന​ട​ന്ന സ​മ​ര​ങ്ങ​ൾ​ക്കു പു​റ​മേ വൈ​കു​ന്നേ​ര​വും നി​ര​വ​ധി പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളാ​ണു ന​ട​ന്ന​ത്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്, യു​വ​മോ​ർ​ച്ച, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​ത്.
ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വൈ​കു​ന്നേ​ര​ത്തോ​ടെ എ​കെ​ജി സെ​ന്‍റ​റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​ന്നു​വെ​ന്ന വാ​ർ​ത്ത​പ​ര​ന്ന​തോ​ടെ വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് എ​കെ​ജി സെ​ന്‍റ​റി​നു മു​ന്നി​ൽ നി​ല​യു​റ​പ്പി​ച്ച​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ വ​ലി​യൊ​രു സം​ഘ​വും ഇ​വി​ടെ എ​ത്തി​യി​രു​ന്നു. ഇ​തോ​ടെ ഈ ​ഭാ​ഗ​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി. നി​ര​വ​ധി സി​പി​എം പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. എ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​വി​ടെ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ​ത്.
വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പ​ത്തി​നു മു​ന്നി​ൽ നി​ന്നും പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വു​മാ​യെ​ത്തി​യ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ര​മ​ണി​ക്കൂ​റോ​ളം സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​ല​ക്ഷ്മി, ആ​രി​ഫ, വീ​ണ എ​സ്.​നാ​യ​ർ അ​നി​ത, ഷേ​ർ​ളി, സു​ശീ​ല, സ​രോ​ജം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ.
വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ യു​വ​മോ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ബി​ജ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​വ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ഒ​രു മ​ണി​ക്കൂ​റോ​ളം പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ചു

നെ​ടു​മ​ങ്ങാ​ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ചു. രാ​ജ്യ​ദ്രോ​ഹ കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യ ശി​വ​ശ​ങ്ക​ര​നും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ന് അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​ക്കും ഭ​ര​ണ​ത്തി​ന്‍റെ ത​ണ​ലി​ൽ സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധം ക​ച്ചേ​രി ന​ട​യി​ൽ ടി. ​അ​ർ​ജു​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് താ​ഹി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​ഡ്വ. മ​ഹേ​ഷ് ച​ന്ദ്ര​ൻ, ക​രി​പ്പൂ​ര് ഷി​ബു, സ​ജാ​ദ് മ​ന്നൂ​ർ​ക്കോ​ണം, മ​ഞ്ച രാ​ജീ​വ്, ഷി​നോ​ദ്, അ​നീ​ഷ്, ഉ​ണ്ണി​കു​ട്ട​ൻ, രാ​ഹു​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.