ചിറയിൻകീഴ് പിടിക്കാൻ ആത്മവിശാസത്തോടെ യുഡിഎഫ്; നിലനിർത്താൻ എൽഡിഎഫും
Monday, November 23, 2020 11:47 PM IST
ചി​റ​യി​ൻ​കീ​ഴ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ചി​റ​യി​ൻ​കീ​ഴ് ഡി​വി​ഷ​ൻ പി​ടി​ക്കാ​ൻ ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന​ത് 'ഡി​സി​സി സെ​ക്ര​ട്ട​റി​യാ​യ എം. ​ജെ. ആ​ന​ന്ദി​നെ​യാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത് . കെ​എ​സ്‌​യു വി​ലൂ​ടെ പൊ​തു പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് വ​ന്ന​യാ​ളാ​ണ് ആ​ന​ന്ദ് .
ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ചി​റ​യി​ൻ​കീ​ഴ് ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫാ​ണ് വി​ജ​യി​ക​ൾ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷൈ​ല​ജ ബീ​ഗ​മാ​ണ് നി​ല​വി​ലെ മെ​മ്പ​ർ. ക​ഴി​ഞ്ഞ ത​വ​ണ നാ​ലാ​യി​ര​ത്തി​ൽ​പ​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു ഷൈ​ല​ജ ബീ​ഗ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് നി​ല​വി​ലെ ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ ആ​ർ. സു​ഭാ​ഷാ​ണ്. നേ​ര​ത്തെ ചി​റ​യി​ൻ​കീ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള സു​ഭാ​ഷ് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ്. ഡി​വൈ​എ​ഫ്ഐ​യി​ലൂ​ടെ​യാ​ണ് സു​ഭാ​ഷ് രാ​ഷ്ട്രീ​യ രം​ഗ​ത്തേ​ക്ക് വ​ന്ന​ത്.
ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് വ​ക്കം അ​ജി​ത്താ​ണ്. ഗ​ണേ​ശോ​ത്സ​വ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​ജി​ത്ത് ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കൂ​ടി​യാ​ണ്.
ഇ​ക്ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ വി​ജ​യം യു​ഡി​എ​ഫ് ക്യാ​മ്പു​ക​ളി​ൽ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നി​ട്ടു​ണ്ട്.
ചി​റ​യി​ൻ​കീ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്തും വ​ക്കം പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലും അ​ഞ്ചു​തെ​ങ്ങ് പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലും ക​ട​യ്ക്കാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​തും വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ചി​റ​യി​ൻ​കീ​ഴ് ഡി​വി​ഷ​ൻ. ക​ഴി​ഞ്ഞ 25 വ​ർ​ഷ​ക്കാ​ല​മാ​യി എ​ൽ​ഡി​എ​ഫ് ആ​ണ് വി​ജ​യി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചി​റ​യി​ൻ​കീ​ഴ്, ക​ട​യ്ക്കാ​വൂ​ർ ,വ​ക്കം പ​ഞ്ചാ​യ​ത്തു​ക​ൾ ഭ​രി​ക്കു​ന്ന​ത് എ​ൽ​ഡി​എ​ഫ് ആ​ണ്.