എ​സ്റ്റേ​റ്റ് പി​ടി​ക്കാ​ൻ മു​ന്ന​ണി​ക​ളു​ടെ അ​ങ്ക​പു​റ​പ്പാ​ട്
Thursday, November 26, 2020 11:58 PM IST
നേ​മം: ന​ഗ​ര​സ​ഭ നേ​മം മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന വാ​ർ​ഡു​ക​ളി​ൽ ഒ​ന്നാ​ണ് എ​സ്റ്റേ​റ്റ​റ്റ് . പാ​പ്പ​നം​കോ​ട് വ്യ​വ​സാ​യ എ​സ്റ്റേ​റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത് ഈ ​വാ​ർ​ഡി​ലാ​ണ്. നി​ര​വ​ധി ഇ​ട​ത്ത​ര​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന വാ​ർ​ഡി​ൽ വേ​ണ്ട​ത്ര വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്ന് പൊ​തു​വേ ആ​ക്ഷേ​പ​മു​ണ്ട്. മു​ൻ നേ​മം പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​മാ​യ എ​സ്റ്റേ​റ്റി​ൽ എ​ൽ​ഡി​എ​ഫ് മൂ​ന്ന് പ്രാ​വ​ശ്യ​വും യു​ഡി​എ​ഫ് ഒ​രു പ്രാ​വ​ശ്യ​വും വി​ജ​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​ർ.​അ​ഭി​ലാ​ഷ് ഒ​രു വോ​ട്ടി​നാ​ണ് എ​ൽ​ഡി​എ​ഫി​ലെ എ.​വി​ജ​യ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ്രീ​ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​യും ദ​ലി​ത് കോ​ൺ​ഗ്ര​സ് എ​സ്റ്റേ​റ്റ് വാ​ർ​ഡ് സെ​ക്ര​ട്ട​റി​യും ബി​രു​ദ​ധാ​രി​യും മാ​ണ്.
എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ദ്മ​കു​മാ​രി ക​ർ​ഷ​ക സം​ഘം ' എ​സ്റ്റേ​റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും കു​ടും​ബ​ശ്രീ പ്ര​സി​ഡ​ന്‍റും വാ​ർ​ഡി​ലെ എ​ഡി​എ​സു​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യ സൗ​മ്യ ബി​ജെ​പി എ​സ്റ്റേ​റ്റ് ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​ണ്. സാ​മൂ ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ് .
സ്ഥാ​നാ​ർ​ഥിക​ൾ എ​ല്ലാ​വ​രും ര​ണ്ടാം ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​ർ​ത്തി​യാ​ക്കാ​റാ​യി. ദി​വ​സ​വും വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന​തി​നാ​ണ് മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും ശ്ര​മം.
തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ങ്ങ​ൾ അ​ടു​ക്കും തോ​റും പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ക​യാ​ണ് മു​ന്ന​ണി​ക​ൾ.