സ​ർ​ക്കാ​രി​ന് ഇ​ര​ട്ട​ത്താ​പ്പെ​ന്ന് ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ
Thursday, November 26, 2020 11:58 PM IST
പാ​ലോ​ട് : ആ​ദി​വാ​സി​ക​ൾ കാ​ല​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ഇ​ര​ട്ട​താ​പ്പാ​ണു​ള്ള​തെ​ന്നു ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തു 1977 ജ​നു​വ​രി ഒ​ന്നി​ന് മു​ൻ​പ് ഭൂ​മി കൈ​വ​ശ​മു​ള്ള​വ​രും സ്വ​ന്ത​മാ​യി ഭൂ​മി ഇ​ല്ലാ​ത്ത മു​ഴു​വ​ൻ ആ​ദി​വാ​സി​ക​ൾ​ക്കും ഭൂ​മി ന​ൽ​കാ​ൻ ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചു സു​പ്രീം​കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ച 19000 ഏ​ക്ക​ർ ഭൂ​മി പ​തി​ച്ചു ന​ൽ​കു​ന്ന​തി​നാ​യി 2017ഏ​പ്രി​ൽ 24ന് ​ഉ​ത്ത​ര​വി​റ​ക്കു​ക​യും ചെ​യ്തു. റ​വ​ന്യൂ വ​കു​പ്പ് അ​ഡി​ഷ​ണ​ൽ സെ​ക്ര​ട്ട​റി, പ്രി​ൻ​സി​പ്പി​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്, പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു ന​ട​ത്തി​പ്പ് ചു​മ​ത​ല.
എ​ന്നാ​ൽ ഇ​പ്പോ​ൾ മ​റ്റൊ​രു ഉ​ത്ത​ര​വി​ലൂ​ടെ ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ കൈ​വ​ശാ​വ​കാ​ശ​രേ​ഖ ല​ഭി​ച്ച കു​ടും​ബ​ങ്ങ​ൾ​ക്കും വ​ന ഭൂ​മി കൈ​വ​ശ​മു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കും പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. ഇ​തു ആ​ദി​വാ​സി സ​മൂ​ഹ​ത്തോ​ടു​ള്ള ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നു ആ​ദി​വാ​സി മ​ഹാ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ ത്രി​വേ​ണി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മാ​ത്രം 1816 കു​ടും​ബ​ങ്ങ​ൾ മൂ​ന്ന​ര വ​ർ​ഷ​മാ​യി കി​ട​പ്പാ​ട​ത്തി​ന്‍റെ രേ​ഖ​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ക​യ​റി​ഇ​റ​ങ്ങു​ക​യാ​ണ്. നി​യ​മ​ത്തി​ന്‍റെ നൂ​ലാ​മാ​ല​ക​ൾ പ​റ​ഞ്ഞാ​ണ് ഇ​വ​രെ അ​ക​റ്റി നി​ർ​ത്തു​ന്ന​ത്. 193 ആ​ദി​വാ​സി ഊ​രു​ക​ളി​ലാ​യി 6452 കു​ടും​ബ​ങ്ങ​ളി​ൽ 4636 പേ​ർ​ക്കാ​ണ് കൈ​വ​ശാ​വ​കാ​ശ രേ​ഖ നെ​ല്കി​യി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള​വ​രു​ടെ കാ​ര്യം എ​ങ്ങും എ​ത്തി​യി​ല്ലെ​ന്നും മോ​ഹ​ന​ൻ ത്രി​വേ​ണി പ​റ​ഞ്ഞു.