ഇടതിന്‍റെ വളക്കൂറുള്ള മണ്ണിൽ
Thursday, November 26, 2020 11:59 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കി​ഴു​വി​ലം ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​നും പി​ടി​ച്ചെ​ടു​ക്കാ​നും അ​ട്ടി​മ​റി​വി​ജ​യം നേ​ടാ​നു​മു​ള്ള ക​ടു​ത്ത മ​ത്സ​ര​മാ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ളും. എ​ൽ​ഡി​എ​ഫി​ൽ നി​ന്നും സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ യു​ഡി​എ​ഫ് ഇ​ക്കു​റി രം​ഗ​ത്ത് ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത് രാ​ധാ​മ​ണി ടീ​ച്ച​റെ​യാ​ണ്. ചി​റ​യി​ൻ​കീ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കൂ​ടി​യാ​യി​രു​ന്ന രാ​ധാ​മ​ണി​ക്ക് ഡി​വി​ഷ​നി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ പ​രി​ച​യ​വും ബ​ന്ധ​വും വോ​ട്ടാ​ക്കി മാ​റ്റി സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം ക​ണ​ക്ക് കൂ​ട്ടു​ന്ന​ത്.​കി​ഴു​വി​ല​ത്തെ ഒ​രു സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് രാ​ധാ​മ​ണി ടീ​ച്ച​ർ.
മൂ​ന്ന് ത​വ​ണ​യി​ലേ​റെ​യാ​യി ചി​റ​യി​ൻ​കീ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​ത്സ​രി​ച്ച് വി​ജ​യി​ച്ച് വ​രി​ക​യാ​യി​രു​ന്ന രാ​ധാ​മ​ണി മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ നി​ല​വി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യ ഷൈ​ല​ജ ബീ​ഗ​ത്തെ​യാ​ണ് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം കി​ഴു​വി​ലം ഡി​വി​ഷ​ൻ നി​ല​നി​ർ​ത്താ​ൻ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1800-ൽ​പ​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫി​ലെ ലെ​വി ജോ​യി വി​ജ​യി​ച്ച​ത് .
വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​യാ​ണ് ഷൈ​ല​ജ ബീ​ഗം പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്കു ക​ട​ന്നു വ​ന്ന​ത്. പി​ന്നീ​ട് ഡി​വൈ​എ​ഫ്ഐ, സി​പി​എം ആ​റ്റി​ങ്ങ​ൽ ഏ​രി​യ ക​മ്മി​റ്റി അം​ഗം, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം ,ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ബോ​ർ​ഡ് മെ​മ്പ​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​ണ്. അ​ധ്യാ​പ​ക പ​രി​ശീ​ല​ന​വും നി​യ​മ ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്. മൂ​ന്നാം ത​വ​ണ​യാ​ണ് ഷൈ​ല​ജ ബീ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.
ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത് എം. ​എ​സ്. വി​ഷ്ണു​പ്രി​യ​യാ​ണ്. ബാ​ല​ഗോ​കു​ല​ത്തി​ലൂ​ടെ​യാ​ണ് വി​ഷ്ണു​പ്രി​യ പൊ​തു​രം​ഗ​ത്തേ​ക്ക് വ​ന്ന​ത്. സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ബി​രു​ദ ധാ​രി​യാ​ണ്. മു​ദാ​ക്ക​ൽ ഡി​വി​ഷ​നി​ൽ നി​ന്നും മു​ൻ​പ് മ​ത്സ​രി​ച്ചി​രു​ന്നു. മ​ഹി​ളാ മോ​ർ​ച്ച ചി​റ​യി​ൻ​കീ​ഴ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു. നി​ര​വ​ധി സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ക​ട​യ്ക്കാ​വൂ​ർ, ചി​റ​യി​ൻ​കീ​ഴ്, മു​ദാ​ക്ക​ൽ, കി​ഴു​വി​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പ​ടു​ന്ന​താ​ണ് കി​ഴു​വി​ലം ഡി​വി​ഷ​ൻ.