കടൽക്കരയിൽ തീ പാറും
Thursday, November 26, 2020 11:59 PM IST
വി​ഴി​ഞ്ഞം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ ഹാ​ർ​ബ​ർ വാ​ർ​ഡും ഇ​ക്കു​റി തീ​പാ​റും മ​ത്സ​ര​ത്തി​ന് സാ​ക്ഷി​യാ​കും. വി​ഴി​ഞ്ഞം മ​തി​പ്പു​റം മു​ത​ൽ സ​മു​ദ്രാ ബീ​ച്ച് വ​രെ പ​ട​ർ​ന്നു കി​ട​ക്കു​ന്ന വാ​ർ​ഡ് വി​ക​സ​ന കാ​ര്യ​ത്തി​ലും മു​ന്നി​ലാ​ണ്. വി​ഴി​ഞ്ഞം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭ​യി​ൽ ല​യി​ച്ച 2010 ൽ ​രൂ​പം കൊ​ണ്ട വാ​ർ​ഡ് ഇ​ന്നു​വ​രെ​യും കോ​ൺ​ഗ്ര​സി​നെ കൈ​വി​ട്ടി​ട്ടി​ല്ല. സീ​റ്റ് നി​ല​നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സും തി​രി​ച്ച് പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫും ശ്ര​മം ന​ട​ത്തു​മ്പോ​ൾ വെ​ല്ലു​വി​ളി​യാ​യി ബി​ജെ​പി​യും ഇ​ക്കു​റി രം​ഗ​ത്തു​ണ്ട്.
വ​നി​താ സം​വ​ര​ണ​ത്തി​ൽ നി​ന്ന് ജ​ന​റ​ൽ വാ​ർ​ഡാ​യ ഇ​വി​ടെ കോ​ൺ​ഗ്ര​സ് വി​ഴി​ഞ്ഞം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​നെ​യാ​ണ് യു​ഡി​എ​ഫി​ന് വേ​ണ്ടി പാ​ർ​ട്ടി രം​ഗ​ത്തി​റ​ക്കി​യ​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും കോ​വ​ളം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന മു​ജീ​ബ് റ​ഹ്മാ​ൻ വാ​ർ​ഡി​ൽ ഏ​റെ സു​പ​രി​ചി​ത​നു​മാ​ണ്. പി​താ​വ് എ.​എം.​എ.​ഖാ​ദ​ർ 1980-ൽ ​വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ന്ന​ത്തെ വി​ഴി​ഞ്ഞം പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന മു​ജീ​ബി​ന്‍റെ വി​ജ​യ​ത്തി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് വോ​ട്ട​ർ​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്നെ​യെ​ത്തി.
ഇ​തി​നോ​ട​കം മൂ​ന്ന് റൗ​ണ്ട് വോ​ട്ട​ർ​മാ​രെ ക​ണ്ട ഇ​യാ​ൾ ഏ​റെ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലു​മാ​ണ്. കോ​ൺ​ഗ്ര​സ് കോ​ട്ട ത​ക​ർ​ക്കാ​ൻ സി​പി​എം പാ​ർ​ട്ടി അം​ഗ​വും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ എം.​എം.​യൂ​സ​ഫ് ഖാ​നെ​യാ​ണ് എ​ൽ​ഡി​എ​ഫ് രം​ഗ​ത്തി​റ​ക്കി​യ​ത്.1988 മു​ത​ൽ 95 വ​രെ വി​ഴി​ഞ്ഞം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​വും 2005ൽ ​സ്റ്റാ​ൻ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന പ​രി​ച​യ​സ​മ്പ​ത്തു​മാ​യാ​ണ് മ​ത്സ​രം. എ​ൽ​ഡി​എ​ഫി​ന്‍റെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ വി​ജ​യം ഉ​റ​പ്പി​ക്കാ​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് യൂ​സ​ഫ് ഖാ​ൻ. ഇ​രു​മു​ന്ന​ണി​ക​ളെ​യും വെ​ല്ലു​വി​ളി​ക്കാ​ൻ ആ​ദ്യ​മാ​യി ബി​ജെ​പി​യും ഹാ​ർ​ബ​ർ വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി. നാ​ല്പ​ത് വ​ർ​ഷ​മാ​യി പാ​ർ​ട്ടി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​കു​മാ​ര​ൻ നാ​യ​രെ​യാ​ണ് ക​ന്നി​യ​ങ്ക​ത്തി​ന് ബി​ജെ​പി ക​ള​ത്തി​ലി​റ​ക്കി​യ​ത്. വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന ശ്രീ​കു​മാ​ര​ൻ നാ​യ​രും വി​ജ​യ​പ്ര​തീ​ക്ഷ കൈ​വി​ടു​ന്നി​ല്ല.