ക​ട​ന്ന​ല്‍ ആ​ക്ര​മ​ണം: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു പ​രി​ക്ക്
Friday, November 27, 2020 12:01 AM IST
വെ​ള്ള​റ​ട: മാ​നൂ​രി​ല്‍ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലി​നി​ടെ ക​ട​ന്ന​ല്‍ കു​ത്തേ​റ്റു തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ ഷൈ​ന്‍(22), ബി​നു (44), ര​വി (58) എ​ന്നി​വ​ര്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ദ​മ്പ​തി​ക​ളാ​യ ശ​ശി (60), റാ​ണി (50) എ​ന്നി​വ​ര്‍ നെ​യ്യാ​റ്റി​ൻ​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.
കൂ​ടാ​തെ മു​പ്പ​തോ​ളം പേ​രെ വെ​ള്ള​റ​ട​യി​ലെ പ്രാ​ഥ​മി​ക​ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് ശു​ശ്രൂ​ഷ ന​ല്‍​കി വി​ട്ട​യ​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വ് ഓ​ണ്‍​ലൈ​നി​ല്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു നി​യ​മി​ക്കു​ന്ന ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന ഉ​ത്ത​ര​വു​ക​ള്‍ ഇ​ഡ്രോ​പ്പ് വെ​ബ്സൈ​റ്റി​ല്‍​നി​ന്നു ല​ഭ്യ​മാ​കു​മെ​ന്നു ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​കൂ​ടി​യാ​യ ക​ള​ക്ട​ര്‍ ഡോ. ​ന​വ്ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ edrop.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍​നി​ന്നു നി​യ​മ​ന ഉ​ത്ത​ര​വ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​തി​ല്‍ സൂ​ചി​പ്പി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശീ​ല​ന​ത്തി​നു ഹാ​ജ​രാ​ക​ണം. 30 മു​ത​ലാ​ണു പ​രി​ശീ​ല​നം . പ​രി​ശീ​ല​ന​ത്തി​നു ഹാ​ജ​രാ​കാ​ത്ത​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും. നി​യ​മ​ന ഉ​ത്ത​ര​വു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​ല്‍ ബു​ദ്ധ​മു​ട്ട് നേ​രി​ടു​ക​യാ​ണെ​ങ്കി​ല്‍ അ​ത​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.