പ​ഴ​യ​കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​ൽ ച​തു​ഷ്കോ​ണ മ​ത്സ​രം
Saturday, November 28, 2020 11:42 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പ​ഴ​യ​കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​വ​ണ ന​ട​ക്കു​ന്ന​ത് ച​തു​ഷ് കോ​ണ മ​ത്സ​രം.​ച​രി​ത്ര​ത്തി​ലെ​ന്നും ഇ​ട​തു പ​ക്ഷ​ത്തോ​ട് ചാ​യ്‌​വു കാ​ട്ടി​യി​ട്ടു​ള്ള പ​തി​വാ​ണ് പ​ഴ​യ​കു​ന്നു​മ്മേ​ൽ പ​ഞ്ചാ​യ​ത്തി നു​ള്ള​ത്.​അ​ഖി​ലേ​ന്ത്യാ​ത​ലം മു​ത​ൽ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി വ​രെ​യു​ള്ള നേ​താ​ക്ക​ന്മാ​രു​ണ്ടാ​യി​രു​ന്നി​ട്ടും ഒ​രി​ക്ക​ൽ പോ​ലും ഭ​ര​ണ സാ​ര​ഥ്യ​ത്തി​ലേ​റാ​ൻ കോ​ൺ​ഗ്ര​സി​നാ​യി​ട്ടി​ല്ല. ഇ​ക്കു​റി യു​ഡി​എ​ഫും എ​ൻ​ഡി​എ​യും ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യും രം​ഗ​ത്തു​ണ്ട്.

95ൽ ​അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​എം.​ജ​യ​ദേ​വ​ൻ മാ​സ്റ്റ​ർ അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് അം​ഗ​മാ​യി​രു​ന്ന എ. ​ഷി​ഹാ​ബു​ദ്ദീ​നെ കാ​വ​ൽ ഭ​ര​ണ സ​മി​തി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി സ​ർ​ക്കാ​ർ നാ​മം​നി​ർ​ദേ​ശം ചെ​യ്തി​രു​ന്നു. ആ ​കാ​ല​യ​ള​വി​ൽ മാ​ത്ര​മാ​ണ് ഒ​രു കോ​ൺ​ഗ്ര​സ് അം​ഗം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ന്‍റെ സാ​ര​ഥ്യം വ​ഹി​ച്ചി​ട്ടു​ള്ള​ത്.​തു​ട​ർ​ന്ന് വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും ഇ​ട​തു​പ​ക്ഷം ത​ന്നെ​യാ​ണ് വി​ജ​യി​ച്ച​ത്. 2000-05 കാ​ല​ഘ​ട്ട ത്തി​ൽ 13 വാ​ർ​ഡു​ക​ളാ​യി മാ​റി​യ പ​ഞ്ചാ​യ​ത്തി​ൽ 10 സീ​റ്റു​ക​ൾ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചു.

2005ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 16 സീ​റ്റി​ൽ 11 സീ​റ്റ് ഇ​ട​തു പ ​ക്ഷം നി​ല​നി​ർ​ത്തി. 17 വാ​ർ​ഡു​ക​ളാ​യി മാ​റി​യ 2010 ലും ​ജ​ന​ഹി​തം ഇ​ട​തു​പ​ക്ഷ​ത്താ​യി​രു​ന്നു. ഇ​ട​തു​പ​ക്ഷം 12 സീ​റ്റ് നേ​ടി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന് നാ​ലു സീ​റ്റ് കൊ​ണ്ട് തൃ​പ്തി​തി​പ്പെ​ടേ​ണ്ടി​വ​ന്നു. ഒ​രു സീ​റ്റി​ൽ സ്വ​ത​ന്ത്ര​ൻ ജ​യി​ച്ചു. 2015ലും ​സ്ഥി​തി​മ​റി​ച്ചാ​യി​ല്ല. മൂ​ന്നി​നെ​തി​രെ 12 സീ​റ്റ് നേ​ടി ഇ​ട​തു​പ​ക്ഷം ഭ​ര​ണം നി​ല​നി​ർ​ത്തി. ഇ​ക്കു​റി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നാ​ണ്. ക​രു​ത്ത​ന്മാ​രെ രം​ഗ ത്തി​റ​ക്കി​യാ​ണ് ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും പോ​രാ​ട്ടം. മാ​റി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ ങ്ങ​ൾ അ​നു​കൂ​ല​മാ​ക്കി​യും, ഭ​ര​ണ​ത്തി​ലെ പോ​രാ​യ്മ​ക​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ച്ചും പ​ഞ്ചാ​യ​ത്തി​ൽ അം​ഗ​ങ്ങ​ളെ എ​ത്തി​ക്കാ നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ് ബി​ജെ​പി​യും. ചി​ല വാ​ർ​ഡു​ക​ളി​ൽ ക​ക്ഷി​ര​ഹി​ത​രും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. കോ​ൺ​ഗ്ര​സി​ൽ ത​ല മു​തി​ർ​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യ​പ്പോ​ൾ, ഏ​റെ​യും പു​തു​മു​ഖ​ങ്ങ​ൾ​ക്കും, യു​വ​തി യു​വാ​ക്ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.