മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്ത് കേ​ന്ദ്രം: വി.​എ​സ്. ശി​വ​കു​മാ​ര്‍ എംഎൽഎ
Sunday, November 29, 2020 11:58 PM IST
വെ​ള്ള​റ​ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഓ​ഫീ​സ് ക​ള്ള​ക്ക​ട​ത്ത് കേ​ന്ദ്ര​മാ​യി​രി​ക്കു​ന്നു​വെ​ന്നും പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്!​ണ​ന്‍റെ മ​ക്ക​ള്‍ അ​തി​നേ​ക്കാ​ള്‍ വ​ലി​യസാ​മൂ​ഹി​ക വി​പ​ത്തി​ലൂ​ടെ പു​ത്ത​ന്‍ ത​ല​മു​റ​യെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ത​ല​വ​ന്മാ​രു​മാ​ണെ​ന്ന് വി.​എ​സ്. ശി​വ​കു​മാ​ര്‍ എം​എ​ൽ​എ. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് കു​ന്ന​ത്തു​കാ​ല്‍ ഡി​വി​ഷ​നി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന എം.​എ​സ്. അ​നി​ലി​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ്പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഇ​ന്ന​ലെ വൈ​കു​ന്നേ​രംകു​ന്ന​ത്തു​കാ​ല്‍ ജം​ഗ്ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തുപ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍​ഥി മാ​രാ​യ​മു​ട്ടം എം.​എ​സ്. അ​നി​ല്‍കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ആ​ര്‍. വ​ത്സ​ല​ന്‍, കൊ​റ്റ​മം വി​നോ​ദ്, കൊ​റ്റ​മംമോ​ഹ​ന​ന്‍, അ​ഡ്വ.​മ​ഞ്ച​വി​ളാ​കം ജ​യ​കു​മാ​ര്‍,കാ​ര​ക്കോ​ണം അ​ഗോ​പ​ന്‍, ജ​യാ പ്ര​സാ​ദ്, അ​ഡ്വ.രാ​ജ​രാ​ജ​സിം​ഗ്, മ​ണ​വാ​രി ശ​ശി​ധ​ര​ന്‍,പ​ന​ച്ച​മൂ​ട് ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ സ്ഥാ​നാ​ര്‍​ഥി ശ്യാം,
​കു​ന്ന​ത്തു​കാ​ല്‍ ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ സ്ഥാ​നാ​ര്‍​ഥി അ​ജേ​ഷ്, കു​ന്ന​ത്തു​കാ​ല്‍ വാ​ര്‍​ഡ്സ്ഥാ​നാ​ര്‍​ഥി എ. ​അ​ശോ​ക് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.