സ​ൺ​ഷെ​യ്ഡ് ത​ക​ർ​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു
Sunday, November 29, 2020 11:58 PM IST
വി​ഴി​ഞ്ഞം: വീ​ട് പൊ​ളി​ക്കു​ന്ന​തി​നി​ടെ സ​ൺ​ഷെയ്​ഡ് ത​ക​ർ​ന്ന് വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു .
കു​ള​ത്തു​ർ ചാ​ലാ​ക്ക​ര ക​രി​വീ​ട്ടു​വി​ള നെ​ല്ലി​ക്കാ​കു​ഴി വീ​ട്ടി​ൽ സ​ന​ൽ​രാ​ജ് (35) ആ​ണ് മ​രി​ച്ച​ത്.​കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഇ​യാ​ളു​ടെ അ​യ​ൽ​വാ​സി ബി​ജു​വി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​ന് പൂ​വാ​ർ എ​രി​ക്ക​ലു​വി​ള​യി​ലാ​യി​രു​ന്നു അ​പ​ക​ടം. എ​രി​ക്ക​ലു​വി​ള​യി​ൽ പു​ഷ്പ​ദാ​സി​യു​ടെ വീ​ട് പൊ​ളി​ക്കാ​ൻ കു​ള​ത്തൂ​ർ ചാ​ലാ​ക്ക​ര​യി​ൽ നി​ന്നും സ​നി​ൽ​രാ​ജ്, അ​ജി, ഷൈ​ജു, ബി​ജു എ​ന്നി​വ​ർ എ​ത്തി​യ​ത്. ഷെ​യ്ഡി​ന്‍റെ ഒ​രു ഭാ​ഗം ക​ട്ട് ചെ​യ്ത​ശേ​ഷം ഇ​തി​ന് മു​ക​ളി​ലു​ള്ള ക​ല്ലു​ക​ൾ മാ​റ്റു​ന്ന​തി​നി​ടെ ഷെ​യ്ഡ് ത​ക​ർ​ന്ന് നാ​ല് പേ​രും താ​ഴെ​ക്ക്തെ​റി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നു.
തെ​റി​ച്ച് വീ​ഴു​ന്ന​തി​നി​ട​യി​ൽ തെ​ട്ട​ടു​ത്ത വീ​ടി​ന്‍റെ ചു​മ​രി​ൽ ത​ല​യ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന​ൽ രാ​ജി​നെ നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് കൊ​ടു​ക്കും. ഭാ​ര്യ: രാ​ഖി , മ​ക്ക​ൾ: അ​ന​ന്തു, അ​ഭി​ൻ. പൂ​വാ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.