അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ത​യാ​റെ​ന്ന് സേ​നാ വി​ഭാ​ഗ​ങ്ങ​ൾ
Wednesday, December 2, 2020 12:24 AM IST
വി​ഴി​ഞ്ഞം: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​നെ നേ​രി​ടാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു ന​ൽ​കി അ​ധി​കൃ​ത​ർ. ഏ​ത​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജ​മെ​ന്ന് വി​ഴി​ഞ്ഞ​ത്തെ സേ​നാ വി​ഭാ​ഗ​ങ്ങ​ൾ. എ​ന്നാ​ൽ ക​ട​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ തീ​രെ അ​പ​ര്യാ​പ്ത​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​ല​ക​പ്പെ​ട്ട് സ​ഹാ​യം ചോ​ദി​ക്കു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ തീ​ര​സം​ര​ക്ഷ​ണ​സേ​ന​യു​ടെ ര​ണ്ട് ചെ​റു ക​പ്പ​ലു​ക​ളും പോ​ർ​ട്ടി​ന്‍റെ ട​ഗാ​യ മ​ല​ബാ​റും ത​യാ​റെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ തീ​ർ​ത്ത തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ ഇ​ന്‍റ​ർ സെ​പ്റ്റ​ർ ബോ​ട്ട് തീ​ര​ത്തോ​ട് ചേ​ർ​ന്ന് നി​രീ​ക്ഷ​ണ​ത്തി​നു​ണ്ടാ​കും. വി​ഴി​ഞ്ഞ​ത്തു​നി​ന്ന് കൊ​ണ്ടു​പോ​യ മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ ബോ​ട്ടു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ പെ​ട്ടെ​ന്ന് എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ത്തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​
ഇ​ന്ന​ലെ​യും പ​ട്രോ​ളിം​ഗി​നി​റ​ങ്ങി​യ വി​ഴി​ഞ്ഞ​ത്തെ തീ​ര​സം​ര​ക്ഷ​ണ​സേ​ന​യു​ടെ ക​പ്പ​ലു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഉ​ൾ​ക്ക​ട​ലി​ൽ പോ​യ മീ​ൻ പി​ടി​ത്ത​വ​ള്ള​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി തി​രി​ച്ച​യ​ച്ചു.
കൊ​ടു​ങ്കാ​റ്റ് വ​രു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ മു​ന്ന​റി​യി​പ്പ് കി​ട്ടി​യ​തി​നാ​ൽ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വ​ള്ള​ങ്ങ​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം തീ​ര​മ​ണ​ഞ്ഞു. മൂ​ന്ന് വ​ർ​ഷം മു​ൻ​പ​ത്തെ ഓ​ഖി​യി​ൽ നി​ന്ന് ര​ക്ഷ​നേ​ടാ​ൻ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ങ്ങോ​ട്ട് വ​ന്ന ഉ​രു​വി​ലെ പ​തി​നെ​ട്ടോ​ളം യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ തി​രി​ച്ച് കി​ട്ടി​യ​ത് വി​ഴി​ഞ്ഞ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ക​ഴി​വ് കൊ​ണ്ട് മാ​ത്ര​മാ​യി​രു​ന്നു. ഉ​രു​ക്കു ക​യ​റ്റി​വ​ന്ന ഉ​രു​വി​നെ തി​ര​ക​ൾ ത​ക​ർ​ത്ത് താ​ഴ്ത്തി​യെ​ങ്കി​ലും സേ​നാ ബോ​ട്ടു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട തീ​ര​ത്ത് ര​ണ്ടും ക​ൽ​പി​ച്ച് ബോ​ട്ടി​റ​ക്കി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ല്ലാ​വ​രെ​യും ര​ക്ഷി​ച്ച് ക​ര​യി​ൽ ക​യ​റ്റി.
ക​ന്യാ​കു​മാ​രി വ​ഴി കേ​ര​ള​ത്തി​ലെ​ത്തു​ന്ന കാ​റ്റി​ന്‍റെ ശ​ക്തി തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ തീ​ര​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് പൊ​ഴി​യൂ​ർ, പൂ​വാ​ർ ,വി​ഴി​ഞ്ഞം മേ​ഖ​ല​ക​ളി​ൽ ഏ​റെ ശ​ക്ത​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
തീ​ര​ദേ​ശ​ത്തെ സു​ര​ക്ഷ​ക്കാ​യി ക​ട​ലോ​ര ജാ​ഗ്ര​താ സ​മി​തി​യു​ടെ​യും മ​ത​മേ​ധാ​വി​ക​ളു​ടെ​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹാ​യം അ​ധി​കൃ​ത​ർ തേ​ടി​യി​ട്ടു​ണ്ട്.