സ്ഥാ​നാ​ര്‍​ഥി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി അ​പ​ര​ൻ​മാ​ർ
Wednesday, December 2, 2020 12:24 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ന​ഗ​ര​സ​ഭ​യി​ലെ ചി​ല വാ​ര്‍​ഡു​ക​ളി​ലെ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി അ​തേ പേ​രു​കാ​രു​ടെ സാ​ന്നി​ധ്യം.
ബ്ര​ഹ്മം​കോ​ട് വാ​ര്‍​ഡി​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എ​ന്‍. കെ. ​ശ​ശി​യും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി എ. ​ശ​ശി​യും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ഇ​രു​വ​രു​ടെ​യും പേ​രു​ക​ള്‍ അ​ടു​ത്ത​ടു​ത്ത് ത​ന്നെ​യാ​ണ്. വ​ഴി​മു​ക്ക് വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫി​ന്‍റെ അ​ബ്ദു​ള്‍ ഹ​ക്കി​മും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി എ​സ്. ഹ​ക്കിം​ഷാ​യും മ​ത്സ​രി​ക്കു​ന്നു.
മു​ട്ട​യ്ക്കാ​ട് വാ​ര്‍​ഡി​ലു​മു​ണ്ട് പേ​രു​ക​ളി​ലെ സാ​മ്യ​ത. ഇ​വി​ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി. ​ച​ന്ദ്ര​നാ​ണ്. എ​ന്നാ​ല്‍ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യ കെ. ​സു​രേ​ഷ് കു​മാ​റി​ന് ച​ന്ദ്ര​ന്‍ എ​ന്നൊ​രു പേ​രു കൂ​ടി​യു​ണ്ട്.
ബാ​ല​റ്റ് പേ​പ്പ​റി​ല്‍ ഈ ​പേ​രും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.