നി​ല​ന്പൂ​ർ-​ആ​ല​പ്പു​ഴ സൂ​പ്പ​ർ ഫാ​സ്റ്റ് തു​ട​ങ്ങി
Wednesday, December 2, 2020 11:33 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്കു​ള്ള സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് നി​ല​ന്പൂ​ർ കെഎ​സ്ആ​ർ​ടി​സി. ഡി​പ്പോ​യി​ൽ നി​ന്ന് ബു​ധ​നാ​ഴ്ച തു​ട​ങ്ങി. വ​ണ്ടൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ, പ​ട്ടാ​ന്പി, കു​ന്നം​കു​ളം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ചേ​ർ​ത്ത​ല വ​ഴി​യാ​ണ് ആ​ല​പ്പു​ഴ​യി​ലെ​ത്തു​ക. വൈ​കി​ട്ട് നാ​ലി​ന് നി​ല​ന്പൂ​ർ നി​ന്ന് പു​റ​പ്പെ​ടും. 05.05ന് ​പെ​രി​ന്ത​ൽ​മ​ണ്ണ, 07.05ന് ​തൃ​ശൂ​ർ, 09.20ന് ​എ​റ​ണാ​കു​ളം സ്റ്റാ​ന്‍റ്, 10.55-ന് ​ആ​ല​പ്പു​ഴ​യെ​ത്തും.

രാ​വി​ലെ അ​ഞ്ചി​ന് ആ​ല​പ്പു​ഴ നി​ന്ന് പു​റ​പ്പെ​ട്ട് 06.25ന് ​വൈ​റ്റി​ല ഹ​ബ്ബ്, 08.30ന് ​തൃ​ശ്ശൂ​ർ, 10.35ന് ​പെ​രി​ന്ത​ൽ​മ​ണ്ണ വ​ഴി 11.45ന് ​നി​ല​ന്പൂ​രെ​ത്തും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ആ​ല​പ്പു​ഴ: 0477 2252501, നി​ല​ന്പൂ​ർ : 04931 223929.