അ​വ​കാ​ശ വി​ളം​ബ​രവാ​ഹ​ന ജാ​ഥ ന​ട​ത്തി
Friday, December 4, 2020 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഓ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ (എ​കെ​ഡ​ബ്ലി​യു​ആ​ർ​എ​ഫ്) ജി​ല്ലാ ക​മ്മി​റ്റി​യും പൊ​ന്നാ​നി താ​ലൂ​ക്കു ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ഭി​ന്ന​ശേ​ഷി ദി​നം ആ​ഘോ​ഷി​ച്ചു. ഇ​തോ​ടൊ​പ്പം എ​കെ​ഡ​ബ്ലി​യു​ആ​ർ​എ​ഫ് മെം​ബ​ർ​മാ​രു​ടെ അ​വ​കാ​ശ വി​ളം​ബ​ര വാ​ഹ​ന ജാ​ഥ നി​ല​ന്പൂ​ർ മു​ത​ൽ പൊ​ന്നാ​നി വ​രെ ന​ട​ത്തി. പൊ​ന്നാ​നി താ​ലൂ​ക്കി​ലേ​ക്കു

ക​ട​ന്ന റാ​ലി​ക്കു കു​റ്റി​പ്പു​റം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ​ശീ​ന്ദ്ര​ൻ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. ഡോ. ​ലൈ​സ്ബി​ൻ മു​ഹ​മ്മ​ദ് (സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്), സ​ലീം കി​ഴി​ശേ​രി(​ജി​ല്ലാ പ്ര​സി​ഡ​ന്‍റ്), ബ​ദ​റു​സ​മാ​ൻ മൂ​ർ​ക്ക​നാ​ട്(​ജി​ല്ലാ സെ​ക്ര​ട്ട​റി), മ​ജീ​ദ് ച​ങ്ങ​രം​കു​ളം (ട്ര​ഷ​റ​ർ), മ​റ്റു ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നി​ഷാ​ദ് പ​രി​യാ​പു​രം, ശി​വ​ദാ​സ​ൻ ക​രു​വാ​ര​കു​ണ്ട് സ​ന്തോ​ഷ് ച​ങ്ങ​രം​കു​ളം, റം​സീ​ന പൊ​ന്നാ​നി, ഹ​സീ​ന പൊ​ന്നാ​നി അ​ട​ക്കം 35പേ​ർ പ​ങ്കെ​ടു​ത്തു.

ഭി​ന്ന​ശേ​ഷി​യു​ള്ള​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും വി​ളി​ച്ച​റി​യി​ച്ചു ന​ട​ന്ന റാ​ലി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്യാ​ൻ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഫി​റോ​സ് കു​ന്നും​പ​റ​ന്പി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ സം​സാ​രി​ച്ചു. പൊ​ന്നാ​നി ഹാ​ർ​ബ​റി​ൽ ജാ​ഥ സ​മാ​പി​ച്ചു. പൊ​ന്നാ​നി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ മ​ഞ്ജി​ത് ലാ​ൽ, പൊ​ന്നാ​നി ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​ബ്ദു​ൾ സു​ബൈ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.