യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പെ പ​രാ​ജ​യം സ​മ്മ​തി​ച്ച​താ​യി എ​ൽ​ഡി​എ​ഫ്
Friday, December 4, 2020 12:42 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​റി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പെ പ​രാ​ജ​യം സ​മ്മ​തി​ച്ച​താ​യി എ​ൽ​ഡി​എ​ഫ്. നി​ല​ന്പൂ​രി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ.
ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ന​ട​ത്തി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​തി​ന്‍റെ ജാ​ള്യ​ത മ​റ​ക്കാ​നാ​ണ് ഇ​ല്ലാ​ത്ത ആ​രോ​പ​ണം ന​ട​ത്തു​ന്ന​തെ​ന്ന് ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ പി.​ടി.​ഉ​സ്മാ​ൻ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷം കൊ​ണ്ട് ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ര​ണ്ട​ര​കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​തെ​ന്നും പി.​ടി.​ഉ​സ്മാ​ൻ പ​റ​ഞ്ഞു. യു​ഡി​എ​ഫ് പ​രാ​ജ​യ​ഭീ​തി​യി​ൽ സ​മ​നി​ല തെ​റ്റി​യ​തി​ന്‍റെ തെ​ളി​വാ​ണ് അ​വ​രു​ടെ പ​ത്ര സ​മ്മേ​ള​ന​ത്തി​ലെ വാ​സ്ത​വ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ളെ​ന്ന് സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ചോ​ല​യി​ൽ പ​റ​ഞ്ഞു.
യു​ഡി​എ​ഫ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യി അ​വ​ർ പ​റ​യു​ന്ന പെ​രു​ന്പ​ത്തൂ​ർ വാ​ർ​ഡി​ലും പെ​രു​വ​ന്പാ​ടം വാ​ർ​ഡി​ലും അ​പ​ര​ൻ​മാ​രെ നി​റു​ത്തി​യ​ത് അ​വ​രു​ടെ പ​രാ​ജ​യ​ഭീ​തി വ്യ​ക്ത​മാ​ക്കു​ന്നു. യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​രം മു​സ്ലീം ലീ​ഗി​ന് ല​ഭി​ച്ച ആ​ന​പ്പാ​റ വാ​ർ​ഡ് ചി​ല ലീ​ഗ് നേ​താ​ക്ക​ൾ കോ​ണ്‍​ഗ്ര​സി​ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് എ​ൻ​സി​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം കാ​പ്പാ​ട​ൻ റ​സാ​ഖ് പ​റ​ഞ്ഞു. ആ​ന​പ്പാ​റ​യി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ പാ​ർ​ട്ടി ചോ​ദി​ച്ചാ​ൽ മ​റു​പ​ടി ഇ​ല്ലാ​തെ ലീ​ഗ് കു​ഴ​ങ്ങു​ക​യാ​ണ്. ചി​ല ഉ​ന്ന​ത നേ​താ​ക്ക​ളാ​ണ് ഇ​തി​ന് ച​ര​ട് വ​ലി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ കോ​ണി മാ​റ്റി കു​ട വെ​യ്ക്കാ​ൻ ലീ​ഗ് നേ​തൃ​ത്വം ത​യാ​റാ​യി. ആ​ന​പ്പാ​റ വാ​ർ​ഡ് നി​ല​വി​ൽ മു​സ്ലീം ലീ​ഗി​നാ​ണോ എ​ന്ന് വ്യ​ക്ത​മാ​ക്കാ​ൻ ലീ​ഗ് നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്നും കാ​പ്പാ​ട​ൻ പ​റ​ഞ്ഞു. 2015ൽ ​കോ​ണി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച ലീ​ഗ് നേ​താ​വ് കോ​ണി ഉ​പേ​ക്ഷി​ച്ച് സ്വ​ത​ന്ത്ര ചി​ഹ്നം സ്വീ​ക​രി​ച്ച രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മോ​ഹ​ൻ​ദാ​സ്, ഐ​എ​ൻ​എ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൈ​പ്പ​ള്ളി മു​ഹ​മ്മ​ദ് എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.