കടലിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Friday, December 4, 2020 1:45 AM IST
താ​നൂ​ർ: വ​ള്ള​ത്തി​ൽ നി​ന്നു ക​ട​ലി​ൽ വീ​ണു കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഒ​സാ​ൻ ക​ട​പ്പു​റ​ത്തെ മ​മ്മി​ക്കാ​ന​ക​ത്ത് സ​ഫീ​ലി​നെ (35) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച​യാ​ണ് സ​ഫീ​ൽ വ​ള്ള​ത്തി​ൽ നി​ന്നു ബോ​ധ​ക്ഷ​യ​മു​ണ്ടാ​യി ക​ട​ലി​ൽ വീ​ണ​ത്. പൊ​ന്നാ​നി കോ​സ്റ്റ് ഗാ​ർ​ഡും മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ളും ഇ​ന്ന​ലെ രാ​വി​ലെ തെ​ര​ച്ചി​ൽ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

തി​രൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ഇ​ന്ന് താ​നൂ​ർ ടി​പ്പു സു​ൽ​ത്താ​ൻ റോ​ഡ് കു​ട്ടി മ​ര​ക്കാ​ർ മ​സ്ജി​ദി​ൽ ഖ​ബ​റ​ട​ക്കും.

മ​മ്മി​ക്കാ​ന​ക​ത്ത് സെ​യ്ത​ല​വി​യു​ടെ​യും ന​ഫീ​സ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഹ​ർ​സീ​ന. മ​ക്ക​ൾ: ഫാ​ത്തി​മ സ​ർ​ഫി​യ, മു​ഹ​മ്മ​ദ് സ​ർ​ഹാ​ൻ, അ​ൻ​ഹ ഫാ​ത്തി​മ.