’അ​പ​രാ​ജി​ത ഓ​ണ്‍​ലൈ​ൻ’ രൂ​പീക​രി​ച്ചു
Saturday, December 5, 2020 12:43 AM IST
മ​ല​പ്പു​റം: സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ള സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ പ​ദ്ധ​തി​യാ​യ ’അ​പ​രാ​ജി​ത ഓ​ണ്‍​ലൈ​ൻ’ രൂ​പി​ക​രി​ച്ചു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി വ​ർ​ധി​ച്ചു വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്‍റ​ർ​നെ​റ്റ്, മൊ​ബൈ​ൽ ഫോ​ണ്‍ തു​ട​ങ്ങി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പ​രാ​തി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടു പ​റ​യു​ന്ന​തി​നു ബു​ദ്ധി​മു​ട്ടു​ള്ള ആ​ളു​ക​ൾ​ക്ക് ഇ ​മെ​യി​ൽ വ​ഴി​യും ഇ​നി പ​രാ​തി​ക​ൾ അ​യ​ക്കാം. പ​രാ​തി​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം [email protected]