കാ​ഴ്ച പ​രി​മി​ത​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ സ​ഹാ​യി​യെ അ​നു​വ​ദി​ക്കും
Saturday, December 5, 2020 12:45 AM IST
മ​ല​പ്പു​റം: കാ​ഴ്ച​പ​രി​മി​തി​യും ശാ​രീ​രി​ക അ​വ​ശ​ത​യു​മു​ള്ള സ​മ്മ​തി​ദാ​യ​ക​ർ​ക്ക് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ചി​ഹ്നം തി​രി​ച്ച​റി​ഞ്ഞോ ബ​ട്ട​ണ്‍ അ​മ​ർ​ത്തി​യോ ബാ​ല​റ്റ് ബ​ട്ട​നോ​ട് ചേ​ർ​ന്ന ബ്ര​യി​ൽ ലി​പി സ്പ​ർ​ശി​ച്ചോ സ്വ​യം വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ​ക്കു ബോ​ധ്യ​പ്പെ​ട്ടാ​ൽ സ​ഹാ​യി​യെ അ​നു​വ​ദി​ക്കു​മെ​ന്നു സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ അ​റി​യി​ച്ചു. വോ​ട്ട് ചെ​യ്യു​ന്ന​തി​നു വോ​ട്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന സ​ഹാ​യി​യെ​യാ​ണ് അ​നു​വ​ദി​ക്കു​ക. ഇ​യാ​ൾ​ക്ക് 18 വ​യ​സ്് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. പ്ര​ത്യ​ക്ഷ​ത്തി​ൽ കാ​ഴ്ച​ക്ക് ത​ക​രാ​റു​ള്ള സ​മ്മ​തി​ദാ​യ​ക​രോ​ടു വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ ചി​ഹ്ന​ങ്ങ​ൾ വേ​ർ​തി​രി​ച്ച​റി​ഞ്ഞോ ബ്ര​യി​ൽ ലി​പി സ്പ​ർ​ശി​ച്ചോ വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യു​മോ​യെ​ന്ന് ചോ​ദി​ച്ച ശേ​ഷ​മാ​യി​രി​ക്കും സ​ഹാ​യി​യെ അ​നു​വ​ദി​ക്കു​ക.